മതേതരത്വം സംരക്ഷിക്കാന്‍ മതേതരശക്തികള്‍ ഒന്നിക്കണം – പി.ജെ. കുര്യന്‍

പത്തനംതിട്ട: ഗാന്ധിജിയുടെ മതേതര പൈതൃകമാണ് കോണ്‍ഗ്രസിന്‍െറ ശക്തിയെന്നും മതേതരത്വത്തിന് ഭീഷണി നേരിടുമ്പോള്‍ അത് സംരക്ഷിക്കാനുള്ള കടമ കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ മതേതരശക്തികള്‍ക്കും ഉണ്ടെന്നും രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍. ജില്ല കോണ്‍ഗ്രസ് നേതൃസമ്മേളനം രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈന്ദവവിശ്വാസത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആന്‍േറാ ആന്‍റണി എം.പി, എ.ഐ.സി.സി നിരീക്ഷകന്‍ അരുള്‍ അമ്പരശ്, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പന്തളം സുധാകരന്‍, കെ.പി.സി.സി സെക്രട്ടറിമാരായ പഴകുളം മധു, മറിയാമ്മ ചെറിയാന്‍, എക്സിക്യൂട്ടിവ് അംഗം മാലത്തേ് സരളാദേവി, സതീഷ് കൊച്ചുപറമ്പില്‍, എ. സുരേഷ് കുമാര്‍, റെജി തോമസ്, കാട്ടൂര്‍ അബ്ദുസ്സലാം, രാജു പുളിമൂട്ടില്‍, വത്സന്‍ ടി. കോശി, സതീഷ് ചാത്തങ്കരി, എസ്. സന്തോഷ് കുമാര്‍, തോമസ് അലക്സ്, സതീഷ് ബാബു, പ്രസാദ് ജോണ്‍, മാത്യു കല്ളേത്ത്, വി.ആര്‍. ഉകൃഷ്ണന്‍ നായര്‍, ഡി.എന്‍. തൃദീപ് എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ ജില്ലയില്‍ നടക്കുന്ന അതിക്രമങ്ങളില്‍ കോണ്‍ഗ്രസ് നേതൃസമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. അതിക്രമങ്ങള്‍ തുടര്‍ന്നാല്‍ പ്രതികരിക്കുമെന്ന് യോഗം മുന്നറിയിപ്പ്് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.