നിലം നികത്തിയ മണ്ണ് നീക്കം ചെയ്തു

കോഴഞ്ചേരി: അനധികൃതമായി നിലം നികത്തിയ പുന്നക്കാട് പാടശേഖരത്തില്‍നിന്ന് മണ്ണ് നീക്കം ചെയ്തു. കോഴഞ്ചേരി ആനന്ദവിലാസത്തില്‍ സീമ പി. നായരുടെ മല്ലപ്പുഴശ്ശേരി പഞ്ചായത്തില്‍ ചക്കിട്ടമുക്കിന് സമീപത്ത് തെക്കേമല-പന്തളം റോഡിനോട് ചേര്‍ന്ന് കിഴക്കുവശത്ത് മൂന്ന് സെന്‍റ് പാടം നികത്താന്‍ കലക്ടറേറ്റില്‍നിന്ന് മുമ്പ് നേടിയ അനുമതിയുടെ മറവിലാണ് കൂടുതല്‍ സ്ഥലം നികത്താനുള്ള ശ്രമം നടന്നത്. സി.പി.ഐ നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കുകയും അനധികൃത നിലം നികത്തലിനെതിരെ റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയതിന്‍െറ പശ്ചാത്തലത്തിലാണ് നികത്തിയ നിലത്തില്‍നിന്ന് പൂര്‍ണമായും മണ്ണെടുത്തുമാറ്റാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെ കോഴഞ്ചേരി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എച്ച്. മുഹമ്മദ് നവാസ് മല്ലപ്പുഴശ്ശേരി വില്ളേജ് ഓഫിസര്‍ എസ്. ആശ എന്നിവരുടെ നേതൃത്വത്തില്‍ അനുമതി നേടിയ മൂന്ന് സെന്‍റ് സ്ഥലം ഒഴിച്ചുള്ള നിലത്തില്‍നിന്ന് 11 ലോഡ് മണ്ണ് എടുത്തുമാറ്റി അടുത്ത താമസക്കാരനായ കുഴിക്കാല വടക്കേപറമ്പില്‍ അനില്‍കുമാറിന്‍െറ പുരയിടത്തിലേക്ക് മാറ്റിയെന്നാണ് റവന്യൂ ജീവനക്കാരുടെ ഭാഷ്യം. കലക്ടറുടെ ഉത്തരവിന്‍െറ ഗൗരവം കണക്കിലെടുക്കാതെ നിലം നികത്തുന്ന കക്ഷികളെ സഹായിക്കുന്ന രീതിയാണ് ഇതില്‍ പ്രകടമായതെന്ന് പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.