മദ്യവില്‍പനശാലക്കെതിരായ സമരം 17 ദിവസം പിന്നിട്ടു

അടൂര്‍: മിത്രപുരത്തെ ബിവറേജസ് കോര്‍പറേഷന്‍െറ മദ്യവില്‍പനശാല അമലഗിരി എസ്റ്റേറ്റ് റോഡിനരികിലെ ജനവാസകേന്ദ്രത്തിലെ വാടകക്കെട്ടിടത്തില്‍ സ്ഥാപിക്കുന്നതിനെതിരെയുള്ള സമരം 17ാം ദിവസം കടന്നു. സമരത്തിന് പറന്തല്‍ മാര്‍ ക്രിസോസ്റ്റം കോളജ് വിദ്യാര്‍ഥികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍െറ ഭാഗമായി മലങ്കര കത്തോലിക്ക പത്തനംതിട്ട രൂപത വികാരി ജനറാള്‍ ഫാ.ജോസ് ചാമക്കാലായില്‍ സമരപ്പന്തലിലത്തെി 17ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു നരിയാട്ടീല്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ ഉമ്മന്‍ തോമസ്, കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഇട്ടി വര്‍ഗീസ്, എ.ജി. തോമസ്, ഗോപന്‍ മിത്രപുരം, ഷിബു ചാങ്കൂര്‍, സ്റ്റീഫന്‍, മാണി, ബിജു ചാങ്കൂര്‍, വി. രാമചന്ദ്രന്‍, ഷിബു മാത്യു, പി.ജെ. ജോണ്‍, ഷീല മാത്യു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.