മഞ്ഞനിക്കര പ്രാഥമിക ആരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു

പത്തനംതിട്ട: വാടകക്കെട്ടിടത്തില്‍നിന്ന് മഞ്ഞനിക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ശാപമോക്ഷം. പുതിയ കെട്ടിടം നിര്‍മിക്കാന്‍ മഞ്ഞനിക്കര ദയറയാണ് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയത്. പള്ളിയോടു ചേര്‍ന്നുള്ള പ്രധാന റോഡരികിലെ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. തറക്കല്ലിടല്‍ വീണ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മഞ്ഞനിക്കര ദയറാധിപന്‍ മാര്‍ അത്തനാസിയോസ് ഗീവര്‍ഗീസ് മെത്രോപ്പോലീത്ത കെട്ടിടത്തിനു തറക്കല്ലിട്ടു. എത്രയും വേഗം കെട്ടിടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കി ആശുപത്രി നാടിനു സമര്‍പ്പിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. കെ. ശിവദാസന്‍ നായര്‍, ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡന്‍റ് കല അജിത്, ജില്ല പഞ്ചായത്ത് അംഗം ലീല മോഹന്‍, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. പാപ്പച്ചന്‍, ആലീസ് രവി, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജയിംസ് കെ. സാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധാമണി സുധാകരന്‍, സുജ റെജി, ലൗലി വാലുതറയില്‍, ടി.ടി. ജോണ്‍സ്, സുമി മനോജ്, ഇ.കെ. മാത്യു കോര്‍എപ്പിസ്കോപ്പ, ജോസ് മാങ്ങാട്ടത്തേ്, കെ.കെ. കമലാസനന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.