മല്ലപ്പള്ളി: വീതിക്കുറവും ഗതാഗതത്തിരക്കും വാഹനങ്ങളുടെ അമിതവേഗവും മൂലം ഹൈസ്കൂള്‍ ജങ്ഷന്‍ അപകടത്തുരുത്തായി മാറുന്നു. തിരക്കേറിയ മല്ലപ്പള്ളി-കോഴഞ്ചേരി റോഡില്‍ അടുത്ത കാലത്തായി അപകടം പതിവായി. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട് കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. കൂടാതെ പാലായില്‍നിന്ന് കോട്ടാങ്ങലിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മല്ലപ്പള്ളി 110 സബ്സ്റ്റേഷനു സമീപത്തെ കൊടുംവളവിനു സമീപം വീടിന്‍െറ മതിലില്‍ ഇടിച്ചു മറിഞ്ഞു. റാന്നി, കോഴഞ്ചേരി ഭാഗങ്ങില്‍ നിന്നുള്ള വാഹനങ്ങള്‍ സംഗമിക്കുന്ന പ്രധാന കവലയാണ്. ബസുകളുടെ മത്സരയോട്ടവും ടിപ്പറുകളുടെ നിയമം പാലിക്കപ്പെടാതെയുള്ള അമിത വേഗവും അമിത ലോഡും പാറപ്പൊടിയും കല്ലും കയറ്റി മൂടി ഇല്ലാതെ പായുമ്പോള്‍ അപകടത്തിന് ഇരയാകുന്നത് ചെറുവാഹനങ്ങളും ബൈക്ക് യാത്രികരുമാണ്. റാന്നി റോഡില്‍നിന്നും കോഴഞ്ചേരി റോഡില്‍നിന്നും വാഹനങ്ങള്‍ ഒരു പോലെ എത്തുന്നതാണ് അപകടത്തിനു കാരണം. ഇവിടെ വാഹനങ്ങള്‍ വേഗം കുറച്ചു പോകാന്‍ ഹമ്പുകള്‍ സ്ഥാപിച്ചാല്‍ ഒരു പരിധിവരെ അപകടം ഒഴിവാക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ ജങ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള സൂചനാ ബോര്‍ഡുകള്‍ കാഴ്ച മറക്കുംവിധം പരസ്യബോര്‍ഡുകളാല്‍ നിറഞ്ഞിരിക്കുകയാണ്. റോഡുകള്‍ സംഗമിക്കുന്ന ജങ്ഷനില്‍ വീതിയും തീരെ കുറവാണ്. കോഴഞ്ചേരി ഭാഗത്തുനിന്നുള്ള വാഹനങ്ങളും ജങ്ഷനടുത്ത് തന്നെയാണ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. തിരക്കേറിയ ജങ്ഷനായിട്ടും ഇവിടെ ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസിന്‍െറ സേവനം ഏര്‍പ്പെടുത്തിയിട്ടില്ല. രാവിലെയും വൈകീട്ടും സ്കൂള്‍ സമയങ്ങളില്‍ ഹൈസ്കൂള്‍പടിയില്‍ നല്ല തിരക്കാണ്. ഈ സമയത്തുപോലും പൊലീസുകാരുടെ സേവനം ഈ മേഖലയില്‍ ഇല്ല. വിദ്യാര്‍ഥികളുടെ തിരക്കിനിടയിലൂടെ വേണം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍. ഗതാഗത നിയന്ത്രണത്തിനു നിലവില്‍ സംവിധാനമില്ല. ഇവിടെ ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിയമിക്കണമെന്നതാണ് പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.