മല്ലപ്പള്ളി: റോഡില്‍ വൈദ്യുതികമ്പി വലിക്കുന്നതിനിടെ കമ്പിയില്‍ വാഹനം കുരുങ്ങി കരാര്‍ തൊഴിലാളികളായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ചെങ്ങന്നൂര്‍ മാവേലിത്തറ അനീഷ് (40), ചാലാപ്പള്ളി വെള്ളയില്‍ ചക്കാലില്‍ ജയേഷ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ അപകടകാരണമായ വാഹനത്തില്‍തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 3.30ന് വായ്പൂര്-പാടിമണ്‍ റോഡില്‍ ശാസ്താംകോയിക്കലാണ് സംഭവം. വൈദ്യുതികമ്പികള്‍ റോഡിലിട്ട് പണിയെടുത്തുകൊണ്ടിരുന്നപ്പോള്‍ അതിലെ പോയ ടാറ്റ സുമോ കാറില്‍ കമ്പികള്‍ കുരുങ്ങിവലിഞ്ഞാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ സുരക്ഷനാട ബന്ധിച്ച് ജോലി ചെയ്തിരുന്നതിനാല്‍ രക്ഷപ്പെടാനാകാതെ അടിയില്‍പെടുകയാണുണ്ടായത്. റോഡില്‍ വേണ്ടത്ര മുന്നറിയിപ്പോ മറ്റ് സുരക്ഷ സംവിധാനങ്ങളോ ഇല്ലാതെയാണ് തൊഴിലാളികള്‍ പണിയെടുത്തിരുന്നത്. കഴിഞ്ഞവര്‍ഷം ഇതേ സ്ഥലത്ത് ഇത്തരത്തിലുണ്ടായ അപകടത്തില്‍ ജയരാജ് എന്ന തൊഴിലാളിക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അപകടത്തത്തെുടര്‍ന്ന് ഏറെനേരം ഗതാഗതതടസ്സവുമുണ്ടായി. കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയാണ് ഈ അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പിന്നീട് പെരുമ്പെട്ടി പൊലീസ് എത്തി നടത്തിയ ചര്‍ച്ചക്കുശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.