പന്തളം: വിദേശ മദ്യഷാപ്പ് കുന്നിക്കുഴിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ സി.പി.എമ്മും പറ്റില്ളെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും. ഇതിനിടെ മദ്യഷോപ്പ് വിഷയത്തില്‍ സി.പി.എമ്മില്‍ തന്നെ വ്യത്യസ്ത അഭിപ്രായമുണ്ടെന്നറിയുന്നു. മദ്യഷോപ്പ് വിഷയം ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ നേതൃത്വത്തെ വെട്ടിലാക്കി കോണ്‍ഗ്രസും ബി.ജെ.പിയും പ്രമേയം അവതരിപ്പിച്ച് പാസാക്കി. കുന്നിക്കുഴിയില്‍നിന്ന് മദ്യഷോപ്പ് മാറ്റണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കോണ്‍ഗ്രസിലെ എന്‍.ജി. സുരേന്ദ്രനും ബി.ജെ.പിയിലെ കെ.വി. പ്രഭയും കൗണ്‍സിലില്‍ അവതരിപ്പിച്ചു. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പ്രമേയം വോട്ടിനിട്ട് പാസാക്കുകയായിരുന്നു. 15നെതിരെ 18 വോട്ടിനാണ് പ്രമേയം പാസായത്. ഇതോടെ ഭരണപക്ഷം വെട്ടിലാകുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നഗരസഭ പരിധിയില്‍ പ്രവര്‍ത്തിക്കുന്നതിനു ലൈസന്‍സ് നേടേണ്ടതില്ളെന്ന വിദഗ്ധ ഉപദേശം നല്‍കി സെക്രട്ടറി കൗണ്‍സിലില്‍ ഭരണപക്ഷത്തെ രക്ഷിച്ചു. ഇതിനിടെ കുന്നിക്കുഴിയില്‍ ഷോപ്പിന്‍െറ പ്രവര്‍ത്തനം ആരംഭിച്ചതില്‍ സി.പി.എം കൗണ്‍സിലര്‍മാരില്‍ ചിലര്‍ക്കും പ്രാദേശിക സി.പി.എം നേതാക്കള്‍ക്കും എതിര്‍പ്പുള്ളതായി അറിയുന്നു. എന്നാല്‍, ഏരിയ, ജില്ല നേതാക്കളെ ഭയന്ന് പുറത്തു പ്രകടിപ്പിക്കാന്‍ തയാറാകുന്നില്ല. ബിവറേജസ് കോര്‍പറേഷനിലെ സി.ഐ.ടി.യു തൊഴിലാളികളുടെ ജോലിയെ ബാധിക്കാതിരിക്കാനാണ് സി.പി.എം മൗനം പാലിക്കുന്നതെന്നാണ് വിവരം. കുന്നിക്കുഴിയില്‍ ജനവാസമേഖലയും ഒപ്പം ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമീപത്തു തന്നെയുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍ കോമേഴ്സല്‍ ലൈസന്‍സുള്ള കെട്ടിടങ്ങളില്‍ മാത്രമേ ആരംഭിക്കാവൂ എന്ന നിയമം നിലനില്‍ക്കുമ്പോള്‍ കുന്നിക്കുഴിയില്‍ മദ്യഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന കെട്ടിടം പഴയ ഒരു വീടായിരുന്നുവെന്നും പറയുന്നു. ഇവിടെ മദ്യഷോപ്പ് ആരംഭിച്ചതില്‍ ദുരൂഹതയുള്ളതായും ആക്ഷേപമുണ്ട്. കുന്നിക്കുഴിയിലെ മദ്യഷോപ്പ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നഗരസഭ തയാറാകുന്നില്ളെങ്കില്‍ സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും തയാറെടുക്കുന്നത്. കുളനടയിലെ മദ്യഷോപ്പ് മാറ്റുന്നതും തര്‍ക്കത്തില്‍ തുടരുകയാണ്. 14 ദിവസമായി മാന്തുകയില്‍ ജനകീയ സമിതിയുടെ സമരം തുടരുന്നു. ഇവിടെ മദ്യഷോപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നത് എന്തു വിലകൊടുത്തും ചെറുക്കുമെന്ന നിലപാടിലാണ് കുളനടയിലെ ജനകീയ സമിതി പ്രവര്‍ത്തകര്‍. കുളനടയില്‍ നടന്ന 14ാം ദിവസത്തെ സമരം ജില്ല പഞ്ചായത്ത് അംഗം വിനീത അനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സൂസന്‍ തോമസ്, കെ.കെ. പ്രകാശ്, ഷാജി കുളനട, ബ്ളോക്ക് പഞ്ചായത്ത് അംഗം ജോണ്‍സണ്‍ ഉള്ളന്നൂര്‍, കെ.ആര്‍. ജയചന്ദ്രന്‍, എം.എസ്. സന്തോഷ്, ടി.വി. രാജി, സോമരാജന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.