കോന്നി: 12 ദിവസം നീണ്ട ജനകീയ സമരത്തിനു വിജയം. കോന്നി മാങ്കുളത്ത് പുതിയതായി തുടങ്ങാനിരുന്ന ബിവറേജസ് മദ്യശാലക്കെതിരെ നടത്തിവന്ന സമരത്തിനൊടുവില്‍ ശനിയാഴ്ച ഉച്ചക്ക് 12.20ഓടെ എക്സൈസ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബിവറേജസ് കോര്‍പറേഷന്‍െറ ഹെഡ്ഓഫിസില്‍നിന്ന് താല്‍ക്കാലികമായി ഒൗട്ട്ലറ്റ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം വന്നു. ഇതോടെ പൊലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒൗട്ട്ലറ്റിന്‍െറ ഗേറ്റ് അടച്ച് മടങ്ങിയതോടെ സമരസമിതി പ്രവര്‍ത്തകര്‍ പ്രദേശത്ത് ലഡുവിതരണവും മിഠായി വിതരണവും നടത്തി. കഴിഞ്ഞ 23നാണ് കോന്നി ചൈനാമുക്കിലുള്ള ബിവറേജസ് കോര്‍പറേഷന്‍െറ ഒൗട്ട്ലറ്റ് മാങ്കുളത്തേക്ക് മാറ്റിയത്. അന്ന് രാത്രിതന്നെ സ്ത്രീകള്‍ അടക്കം നൂറോളം വരുന്ന പ്രദേശവാസികള്‍ സംഘടിച്ച് തുടങ്ങിയ സമരമാണ് ശനിയാഴ്ച ഉച്ചയോടെ അവസാനിപ്പിച്ചത്. നാലു ദിവസമായി പൊലീസ് സംരക്ഷണത്തില്‍ ബിവറേജസിന്‍െറ ഒൗട്ട്ലറ്റ് തുറന്നിരുന്നെങ്കിലും ശക്തമായ ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് വില്‍പന നടത്തിയിരുന്നില്ല. എന്നാല്‍, ശനിയാഴ്ച പൊലീസ് എടുത്ത കേസുകളുടെ അടിസ്ഥാനത്തില്‍ സമരത്തിന്‍െറ മുന്‍നിരയിലുണ്ടായിരുന്ന സ്ത്രീകള്‍ ഒഴികെയുള്ളവര്‍ സമരപ്പന്തലില്‍ എത്തിയിരുന്നില്ല. ഇതോടെ സമരത്തിന്‍െറ കടിഞ്ഞാണ്‍ സ്ത്രീകളുടെ കൈകളിലായി. എന്നാല്‍, ഇവരാരും കടുത്ത ചെറുത്തുനില്‍പിന് തയാറാകാതിരുന്നതോടെ വിദേശമദ്യശാലയില്‍ മദ്യം വാങ്ങാന്‍ ആള്‍ക്കാര്‍ എത്തി തുടങ്ങി. മദ്യം വാങ്ങി തിരികെ പോകുന്നവരെ നാണംകെടുത്തുന്നതും കാണാമായിരുന്നു. സമര പ്രദേശത്ത് അടൂര്‍ ഡിവൈ.എസ്.പി റഫീഖ്, കോന്നി സി.ഐ ആര്‍. ജോസ് എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം വരുന്ന വനിത പൊലീസ് അടക്കം മാങ്കുളം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ഒൗട്ട്ലറ്റ് സംഭവവുമായി ബന്ധപ്പെട്ട് കോന്നി പൊലീസ് സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം, പൊലീസിനെ ആക്രമിക്കല്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. അടൂര്‍ പ്രകാശ് എം.എല്‍.എ അടക്കമുള്ള ജനപ്രതിധികള്‍ സമരമുഖത്ത് എത്തിയപ്പോള്‍ സമരം സജീവമാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.