വാ​ര്യാ​പു​ര​ത്ത് മ​ദ്യ​ശാ​ല​ക്കെ​തി​രെ ജ​ന​കീ​യ​സ​മ​രം തു​ട​ങ്ങി

പത്തനംതിട്ട: വാര്യാപുരം മുക്കോട് പ്രദേശത്ത് ബിവറേജ് ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ സമരം തുടങ്ങി. നാലുദിവസം മുമ്പാണ് ഇവിടെ മദ്യശാല ആരംഭിച്ചത്. മദ്യശാല വരുന്നതിെനതിരെ സമരം നടത്തിയ ജനങ്ങൾക്ക് ഇവിടെ മദ്യശാല ആരംഭിക്കില്ലെന്ന് എം.എൽ.എ ഉറപ്പുനൽകിയിരുന്നു. എം.എൽ.എയുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇവിടെ ഔട്ട്ലറ്റ് പ്രവർത്തനം തുടങ്ങിയത്. ഇതിനെ തുടർന്ന് സമീപത്തെ കോളനിവാസികളുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ മുതൽ ഔട്ട്ലെറ്റിെൻറ മുന്നിൽ സമരം തുടങ്ങുകയായിരുന്നു. ഇതോടെ ഔട്ട്ലറ്റ് തുറക്കാൻ കഴിയാതെ ജീവനക്കാർ മടങ്ങിപ്പോയി. എല്ലാനിയമങ്ങളും അവഗണിച്ചാണ് ഇവിടെ മദ്യശാല പ്രവർത്തിക്കുന്നതെന്ന സമരസമിതി പ്രവർത്തകർ പറയുന്നു. മദ്യശാല പ്രവർത്തിക്കുന്നതിന് 500 മീറ്റർ ചുറ്റളവിൽ തന്നെ ആരാധനാലയങ്ങളും സ്കൂളുകളുമുണ്ട്. ഇതിന് പുറമെ മൂന്ന് കോളനികളുമുണ്ട് അംബേദ്കർ കോളനി, ലക്ഷംവീട് കോളനി, മുത്തുക്കുഴി കോളനി എന്നിവയാണ് ഇത്. മേലെഭാഗം മാർത്തോമ ചർച്ച്, ഓലിക്കൽ മാർത്തോമ ചർച്ച്, മുഞ്ഞിനാട് പെന്തക്കോസ്ത് ചർച്ച്, ഭവൻസ് സ്കൂൾ, രണ്ട് അംഗൻവാടികൾ എന്നിവ ഇതിെൻറ സമീപമാണ് സ്ഥിതിചെയ്യുന്നത്. രണ്ട് വീടുകളുടെ ഇടയിലാണ് ഔട്ട്ലറ്റ് പ്രവർത്തിക്കുന്നത്. ഇവർക്ക് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയാണെന്ന് സമരസമിതി പ്രവർത്തകർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.