പത്തനംതിട്ട: സംസ്ഥാന സർക്കാറിെൻറ നവകേരള മിഷൻ ഭാഗമായി പള്ളിക്കൽ ആറിനെ സംരക്ഷിക്കാൻ പദ്ധതി തയാറാക്കുന്നതിന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മേയ് ഒന്നിന് സ്ഥലം സന്ദർശിക്കും. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം രാവിലെ 11.30ന് മന്ത്രിയുടെ സാന്നിധ്യത്തിൽ പള്ളിക്കൽ തെങ്ങമം മണ്ണുംപുറത്ത് ചേരും. കൊടുമൺ, ഏഴംകുളം, പള്ളിക്കൽ, അടൂർ, കടമ്പനാട് പ്രദേശങ്ങളിലൂടെ ഒഴുകുന്ന പള്ളിക്കൽ ആറിനെ മാലിന്യമുക്തമാക്കി നവീകരിക്കുകയാണ് ലക്ഷ്യം. ആറിെൻറ നീരൊഴുക്ക് സുഗമമാക്കാനും ആറ്റുതീരം ഹരിതാഭമാക്കി സംരക്ഷിക്കുന്നതിനും പദ്ധതി തയാറാക്കും. അനധികൃത കൈയേറ്റം തടയും. ഇതുസംബന്ധിച്ച് കലക്ടറേറ്റിൽ ചേർന്ന പ്രാഥമിക ആലോചനാ യോഗത്തിൽ കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ എസ്. സാബിർ ഹുസൈൻ, ദാരിദ്യ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.ജി. രാജൻബാബു, എ.ഡി.സി (ജനറൽ) കെ. രശ്മിമോൾ, ബി.ഡി.ഒമാർ, സി.ഡി.എസ് ചെയർപേഴ്സൺമാർ, അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.