ചി​ൽ​ഡ്ര​ൻ​സ്​ ഫെ​സ്​​റ്റി​ൽ ജി​ല്ല​ക്ക്​ തി​ള​ങ്ങു​ന്ന നേ​ട്ടം

പത്തനംതിട്ട: തലശ്ശേരിയിൽ നടന്ന സംസ്ഥാനതല ചിൽഡ്രൻസ് ഫെസ്റ്റിൽ ജില്ലക്ക് തിളക്കമാർന്ന നേട്ടം. തിരുവാതിരക്കളി, മാപ്പിളപ്പാട്ട്, പ്രസംഗം, നാടൻപാട്ട്, പെൻസിൽ സ്കെച്ച് തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം ഉൾപ്പടെ ജില്ലക്ക് ലഭിച്ചു. ഗവ. ചിൽഡ്രൻസ് ഹോമിലെ എട്ട് ആൺകുട്ടികളും കോഴഞ്ചേരി മഹിള മന്ദിരത്തിലെ 17 പെൺകുട്ടികളുമാണ് പങ്കെടുത്തത്. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് മുഖേന നടപ്പാക്കുന്ന ദിശ പദ്ധതിയുടെ ഭാഗമായി പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ കലാകായിക കഴിവുകൾ കണ്ടെത്തി ഒരുവർഷമായി പരിശീലിപ്പിക്കുകയായിരുന്നു. ചിൽഡ്രൻസ് ഫെസ്റ്റിൽ മികച്ച നേട്ടം കൈവരിക്കുന്നതിന് ജില്ലയിലെ കുട്ടികളെ പ്രാപ്തമാക്കിയത് ദിശ പദ്ധതിയാണെന്ന് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എ.ഒ. അബീൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.