അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ​ദ്ധ​തി രൂ​പ​വ​ത്​​ക​ര​ണ ഗ്രാ​മ​സ​ഭ​ക​ൾ

കോഴഞ്ചേരി: അയിരൂർ ഗ്രാമപഞ്ചായത്തിെൻറ 2017-18 വർഷത്തെ വാർഷിക പദ്ധതി രൂപവത്കരിക്കുന്നതിന് ഭാഗമായുള്ള പദ്ധതി രൂപവത്കരണ ഗ്രാമസഭകൾ 20 മുതൽ 29വരെ നടക്കും. ഗ്രാമസഭകളുടെ പട്ടിക ഇതോടൊപ്പം ചേർക്കുന്നു. 20ന് രാവിലെ 10ന് 16-ാം വാർഡ് (തടിയൂർ) ഗ്രാമസഭ തടിയൂർ എൻ.എസ്.എസ് ഹൈസ്കൂളിലും അന്നേദിവസം ഉച്ചക്ക് 2.30ന് 14-ാം വാർഡ് (പുത്തേഴം) കാഞ്ഞീറ്റുകര ഗവ. എൽ.പി.എസിലും 21 ന് വൈകുന്നേരം 3.30 അഞ്ച-ാം വാർഡ് ഗ്രാമസഭ (പൊടിപ്പാറ) വെള്ളിയറ എസ്.എൻ.ഡി.പി യു.പി സ്കൂളിലും 22ന് ഉച്ചക്ക് രണ്ടിന് പ്ലാച്ചേരി എം.ടി.എൽ.പി.എസിലും 22ന് വൈകീട്ട് 3.30ന് 12-ാം വാർഡ് (അയിരൂർ) എസ്.എസ്.വി ഗ്രന്ഥശാല ഓഡിറ്റോറിയത്തിലും 24 വൈകീട്ട് 3.30ന് 13-ാം വാർഡ് (ചെറുകോൽപുഴ) ഗ്രാമസഭ അയിരൂർ ഗ്രാമപഞ്ചായത്ത് ഹാളിലും 25ന് രാവിലെ 10ന് 15-ാം വാർഡ് (കാഞ്ഞീറ്റുകര) ഗ്രാമസഭ കാവുമുക്ക് ദേവീവിലാസം എൽ.പി സ്കൂളിലും വൈകീട്ട് 3.30ന് ഏഴാം വാർഡ് (പേരൂർച്ചാൽ) ഗ്രാമസഭ ഇടപ്പാവൂർ എം.എം എൽ.പി സ്കൂളിലും 26ന് ഉച്ചക്ക് രണ്ടിന് 11-ാം വാർഡ് (ഞൂഴൂർ) ഗ്രാമസഭ ഞൂഴൂർ എം.ടി എൽ.പി സ്കൂളിലും കണ്ണന്നൂർ പറമ്പിലും വൈകീട്ട് 3.30ന് ഒമ്പതാം വാർഡ് (പ്ലാങ്കമൺ) ഗ്രാമസഭ തേക്കുങ്കൽ ജി. എൽ.പി സ്കൂളിലും 27ന് ഉച്ചക്ക് 2.30ന് 10-ാം വാർഡ് (കോറ്റാത്തൂർ) ഗ്രാമസഭ മതാപ്പാറ എം.ടി എച്ച്.എസിലും വൈകുന്നേരം നാലിന് രണ്ടാം വാർഡ് (കടയാർ) ഗ്രാമസഭ തടിയൂർ ഗവ. മോഡൽ എൽ.പി സ്കൂളിലും 28ന് വൈകുന്നേരം മൂന്നിന് ഒന്നാം വാർഡ് (ഇട്ടിയപ്പാറ) ഗ്രാമസഭ തടിയൂർ മഹാത്മ ഗ്രന്ഥശാലയിലും വൈകുന്നേരം 3.30ന് നാലാം വാർഡ് (പന്നിക്കുന്ന്) ഗ്രാമസഭ വെള്ളിയറ എസ്.എൻ.ഡി.പി യു.പി സ്കൂളിലും 29ന് വൈകീട്ട് മൂന്നിന് ഒമ്പതാം വാർഡ് ഗ്രാമസഭ (കൈതക്കൊടി) മൂക്കന്നൂർ ജ്ഞാനാനന്ദ ഗുരുകുലം എസ്.എൻ.എസ് പബ്ലിക് സ്കൂളിലും നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.