പ​ന്ത​ളം കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ട​ൻ ക​മീ​ഷ​ൻ ചെ​യ്യും

പന്തളം: പന്തളം കുടിവെള്ള പദ്ധതി എത്രയും വേഗം കമീഷൻ ചെയ്യാൻ നടപടി സ്വീകരിക്കാൻ വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർക്ക് ചിറ്റയം ഗോപകുമാർ എം.എൽ.എ നിർദേശം നൽകി. അടൂർ നിയോജക മണ്ഡലത്തിലെ ജല അതോറിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം അനു എസ്. നായരുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. മണ്ണടി അവഞ്ഞി പാലത്തിൽ പൈപ്പ് പൊട്ടിയിരിക്കുന്നത് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ പണി വാട്ടർ അതോറിറ്റി നേരിട്ട് നടത്തുന്നതിനു തീരുമാനമായി. കുരമ്പാല ശങ്കരത്തിൽ ഭാഗത്ത് കൈപ്പൂരിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു 60 മീറ്റർ പൈപ്പ് പുതുതായി സ്ഥാപിക്കും. പള്ളിക്കൽ കണ്ടാളൻ ക്ഷേത്രത്തിനു സമീപമുള്ള പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. കെ.പി റോഡിൽ ഏഴംകുളം മുതൽ അടൂർവരെയുള്ള ഭാഗത്ത് പഴയ കുടിവെള്ള പൈപ്പ് മാറ്റി പുതിയതു സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഏഴംകുളം പഞ്ചായത്തിലെ വാട്ടർ അതോറിറ്റിയുടെ െഡപ്പോസിറ്റ് വർക്കുകൾ ഉടൻ ടെൻഡർ ചെയ്യണമെന്ന് എം.എൽ.എ നിർദേശിച്ചു. അടൂർ നിയോജക മണ്ഡലത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു 24ന് യോഗം ചേരുന്നതിനും തീരുമാനിച്ചു. എൻജിനീയർമാരായ ആർ. അനിൽകുമാർ, എൻജിനീയർ ഡി. ജയിംസ്, എസ്. റസീന, പി. നെൽസൺ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.