റാന്നി: സഹകരണമേഖലയെ അഴിമതിവിമുക്തമാക്കി സുതാര്യമാക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. റാന്നി സർവിസ് സഹകരണ ബാങ്ക് പെരുമ്പുഴയിൽ പുതുതായി ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജു എബ്രഹാം എം.എൽ.എ യോഗത്തിൽ അധ്യക്ഷനായി. സംസ്ഥാനത്ത് പുതുതായി 1500 നീതി മെഡിക്കൽ സ്റ്റോറുകൾ അരംഭിക്കും. ഇവിടേക്ക് മരുന്നും മറ്റു സാധനങ്ങളും വാങ്ങുന്നതിെൻറ ചുമതല കൺസ്യൂമർ ഫെഡിനാണ്. ഒറ്റപ്പെട്ട ചില സഹകരണ ബാങ്കുകളിൽ അഴിമതി നടക്കുന്നുണ്ട്. സഹകരണ സംഘങ്ങളെ സുതാര്യവും അഴിമതിവിമുക്തവുമാക്കാനാണ് സർക്കാർ തീരുമാനം. കൂടുതൽ കാർഷിക വായ്പകൾ വിതരണം ചെയ്യാനുമാകണം. കൺസ്യൂമർ ഫെഡ് അഴിമതിയിൽ കുളിച്ചുകിടക്കുകയായിരുന്നു. 419 കോടി രൂപയായിരുന്നു കൺസ്യൂമർ ഫെഡിെൻറ നഷ്ടം. പുതിയ സർക്കാർ അധികാരത്തിലേറി 10 മാസത്തിനുള്ളിൽ തന്നെ കൺസ്യൂമർ ഫെഡ് 64 കോടി രൂപ ലാഭത്തിലാക്കി. ബാങ്ക് സൂപ്പർ േഗ്രഡ് പ്രഖ്യാപനവും പ്രഭാത-സായാഹ്ന കൗണ്ടർ ഉദ്ഘാടനവും കേരള സഹകരണ നിക്ഷേപ ഗാരൻറി ബോർഡ് വൈസ് ചെയർമാൻ എ. പദ്മകുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് ടി.എൻ. ശിവൻകുട്ടി സ്വാഗതവും സ്വാഗതസംഘം കൺവീനർ പി.ആർ. പ്രസാദ് കൃതജ്ഞതയും പറഞ്ഞു. ബാങ്ക് സെക്രട്ടറി സൂസൻ കെ. തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ ഫിലിപ്പോസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മധു, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശശികല രാജശേഖരൻ, സഹകരണസംഘം ജോയൻറ് രജിസ്ട്രാർ എ.എസ്. ഗീതാമണി, നദീറ ബീഗം, ജില്ല പഞ്ചായത്ത് അംഗം സൂസൻ അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയി കുര്യാക്കോസ്, ആർ. ജയശ്രീ, ജോസ് എബ്രഹാം, അഡ്വ. പി.ആർ. അനിൽകുമാർ, ഷാജി നെല്ലിമൂട്ടിൽ, രാധാകൃഷ്ണൻ മന്ദിരം, അൻസാരി മന്ദിരം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.