പത്തനംതിട്ട: വീട്ടുമുറ്റത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത മദ്യവിരുദ്ധ പ്രവർത്തകയായ വീട്ടമ്മയെ തലക്കടിച്ചു വീഴ്ത്തി. കോന്നി മാങ്കുളം മേറ്റാട്ട് പുത്തൻവീട്ടിൽ സുനിത ബഷീറിനാണ് (43)അടിയേറ്റത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മകൻ ബിനാസിനെ (23)കോന്നി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മാങ്കുളത്തെ മദ്യശാല മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം നടന്നു വരുകയാണ്. സുനിതയും സമരമുഖത്തുണ്ട്. ഇവർക്കെതിരെ ഭീഷണിയുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി ഒരു സംഘം സുനിതയുടെ വീടിനു മുന്നിൽ വാഹനങ്ങൾ നിർത്തി. പുരയിടത്തിൽനിന്ന് വാഹനങ്ങൾ മാറ്റണമെന്ന ആവശ്യം നിരസിച്ച് ഇവർ മദ്യപാനം ആരംഭിച്ചു. ഇത് ചോദ്യം ചെയ്തതോടെയാണ് തലക്കടിച്ചു വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.