ഒാ​​ശാ​ന​പ്പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു

മല്ലപ്പള്ളി: പായിക്കാട് സെൻറ് പീറ്റേഴ്സ് സെൻറ് പോൾസ് ഒാർത്തഡോക്സ് പള്ളിയിൽ ഒാശാനപ്പെരുന്നാൾ ആചരിച്ചു. കുർബാനക്കും െപരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ജോൺ ചാക്കോ കരപ്പനശ്ശേരിജൽ നേതൃത്വം നൽകി. രാവിലെ 9.15ന് ദേവാലയത്തിൽനിന്ന് ആരംഭിച്ച് പള്ളിക്കുചുറ്റും കുരുത്തോല പ്രദക്ഷിണം നടന്നു. തുടർന്ന് പള്ളിയിൽ പ്രത്യേക ഒാശാനപ്പെരുന്നാൾ ശുശ്രൂഷയും നടന്നു. ശുശ്രൂഷകൾക്ക് വികാരി ഫാ. ജോൺ ചാക്കോ, കരപ്പനശ്ശേരിൽ നേതൃത്വം നൽകി. വിശ്വാസികൾക്ക് കുരുത്തോലയും നൽകി. മല്ലപ്പള്ളി സെൻറ് സേവ്യർ മലങ്കര കത്തോലിക്ക ദൈവാലയത്തിൽ നടന്ന കുരുത്തോല വാഴ്വ് പ്രദക്ഷിണത്തിനും തിരുകർമങ്ങൾക്കും വികാരി ഫാ. ഡോ. ഐസക് പറപ്പള്ളി മുഖ്യകാർമികത്വം വഹിച്ചു. പന്തളം: ഉളനാട് സെൻറ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ഹാശാ ആഴ്ച ശുശ്രൂഷകൾ ഞായറാഴ്ച ആരംഭിച്ചു. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ 12ന് ഉച്ചനമസ്കാരം, 4.30ന് പെസഹ കുർബാന. 14ന് 7.45ന് ആരാധന, 9.45ന് ധ്യാനപ്രസംഗം. പ്രഫ. ജോസ് വി.കോശി, ഒന്നിന് ശുശ്രൂഷ, കുരിശുകുമ്പിടീൽ, കബറടക്ക ശുശ്രൂഷ, 15ന് ഒമ്പതിന് കുർബാന, 10.30ന് സെമിത്തേരിയിൽ ധൂപപ്രാർഥന, 16ന് 2.30ന് ശുശ്രൂഷ, 4.30ന് കുർബാന, ആറിന് ഈസ്റ്റർ സന്ദേശം ഫാ. സാമുവൽ ജോൺ തേവത്തുമണ്ണിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.