കോഴഞ്ചേരി: മെഴുവേലി പഞ്ചായത്തിലെ കാരിത്തോട്ടയിൽ കൈതകൃഷിക്കുള്ള രാസവള പ്രയോഗം അസഹനീയ ദുർഗന്ധത്തിനിടയാക്കുന്നുവെന്ന് വ്യാപക പരാതി. കൂടോട്ടിക്കൽ തട്ടാശ്ശേരി പറമ്പിലെ 18 ഏക്കർ ഭൂമിയിലെ കൈതകൃഷിക്കാണ് രാത്രിയിൽ നിരോധിത കീടനാശിനികൾ ഉപയോഗിക്കുന്നത്. രാസകീടനാശിനിയുടെ അസഹനീയ ദുർഗന്ധം മൂലം സമീപവാസികൾക്ക് വീടുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണ്. സ്വകാര്യ കമ്പനി ആരംഭിച്ച കൈതകൃഷിക്കാണ് കീടനാശിനി പ്രയോഗിക്കുന്നത്. കീടനാശിനി പ്രയോഗം അടിയന്തരമായി നിർത്തിവെക്കാൻ നടപടി സ്വീകരിക്കുന്നതിന് അധികൃതർ തയാറാകണമെന്ന് ജനകീയ സമിതി കൺവീനർ കെ.പി. വിശ്വംഭരനും ചെയർപേഴ്സൺ ഗിരിജ ശുഭാനന്ദനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.