അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ വീ​ണ്ടും താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങു​ന്നു

പത്തനംതിട്ട: അപ്പർ കുട്ടനാട്ടിൽ വീണ്ടും താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പക്ഷിപ്പനിയാണോ എന്ന് സംശയമുയർന്നതോടെ കർഷകർ ആശങ്കയിലായി. നിരണംഭാഗത്തെ ഏതാനും കർഷകരുടേതായി രണ്ടുദിവസത്തിനുള്ളിൽ അയ്യായിരത്തോളം താറാവുകളാണ് ചത്തൊടുങ്ങിയത്. നിരണം പ്ലാംചുവട്ടിൽ ശാമുേവലിെൻറ 1500 താറാവുകളാണ് രണ്ടുദിവസത്തിനുള്ളിൽ ചത്തത്. താറാവുകൾക്ക് പെെട്ടന്ന് കാഴ്ച നഷ്ടപ്പെടുകയും പിന്നീട് കുഴഞ്ഞുവീണ് ചാവുകയുമായിരുന്നെന്ന് കർഷകർ പറയുന്നു. മുട്ടയിടാറായ താറാവുകളെയാണ് പല കർഷകർക്കും നഷ്ടമായത്. വീയപുരം കണ്ണമാലിൽ വർഗീസ് മത്തായി, കണ്മാലിൽ കുര്യൻ എബ്രഹാം, നിഹാസ് മൻസിലിൽ ഇസ്മായിൽ തുടങ്ങിയവരുടെ 100ഉം 200ഉം അതിലേറെയും താറാവുകൾ ചത്തു.നിരണം മൃഗാശുപത്രിയിലെ ഡോക്ടറെ ഇവർ വിരമറിയിച്ചതനുസരിച്ച് വെറ്ററിനറി സർജൻ ഡോ. മോഹൻ തോമസ്, ചീഫ് വെറ്ററിനറി സർജൻ ഡോ. ബാബു, സാംക്രമികരോഗ വിദഗ്ധൻ ഡോ. ശുഭ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവർ താറാവുകളുടെ സാമ്പിൾ ശേഖരിച്ച് പരിശോധനക്കായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെനിന്ന് റിസൽട്ട് ലഭിച്ചശേഷമേ താറാവുകളെ ബാധിച്ചത് സാംക്രമിക രോഗമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.