പന്തളം: പടയണിയടക്കം നാടൻ കലകെളയും ക്ഷേത്രാനുബന്ധ അനുഷ്ഠാനകലകെളയും േപ്രാത്സാഹിപ്പിക്കുന്ന കുരമ്പാല ഗോത്രകലാസംഘത്തിന് സംസ്ഥാന സർക്കാർ മൂന്നുലക്ഷം രൂപ അനുവദിച്ചതായി ഭാരവാഹികൾ അറിയിച്ചു. വിനുമോഹെൻറ നേതൃത്വത്തിലെ ഗോത്രകലാ സംഘത്തിന് കേന്ദ്ര വിദേശകാര്യവകുപ്പിന് കീഴിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിെൻറ എംപാനൽമെൻറ് ലഭിച്ചിരുന്നു. 2014 ൽ പ്രവർത്തനം തുടങ്ങിയ സംഘമാണ് പടയണിയെ രാജ്യാന്തര ഫെസ്റ്റിവലിൽ എത്തിച്ചത്. കേരള കലാമണ്ഡലം, സ്കൂൾ ഓഫ് ഡ്രാമ, കേരള ഫോക്ലോർ അക്കാദമി, ടൂറിസം വകുപ്പ് തുടങ്ങിയ വേദികളിൽ പടയണിയും വേലകളിലും എത്തിച്ചതും സംഘമാണ്. ഇന്ത്യൻ കലകളുടെ വിദേശത്തെ പരിപാടികൾ ഒരുക്കുന്നതും കലാകാരന്മാരെ സ്പോൺസർ ചെയ്യുന്നതും ഐ.സി.സിയാണ്. സംഘത്തിെൻറ നേതൃത്വത്തിൽ വേലകളിയുെടയും പടയണിയുെടയും പുതിയ ബാച്ച് ഈ മാസം 16ന് തുടങ്ങും. കുരമ്പാല പുത്തൻകാവ് ഭഗവതിക്ഷേത്രത്തിന് സമീപത്തെ കളരിയിലാണ് പരിശീലനം. പടയണിയിൽ കോലമെഴുത്ത്, കോലം തുളളൽ, കോലപ്പാട്ട്, തപ്പുമേളം, വിനോദം എന്നിവയിൽ സൗജന്യപരിശീലനം നൽകുന്നുണ്ട്.സംഘത്തിെൻറ മൂന്നാം വാർഷികത്തോടനുബന്ധിച്ച് പടയണി ഫെസ്റ്റ് നടത്താൻ സംഘം മുന്നൊരുക്കം നടത്തിവരുകയാണെന്ന് ഭാരവാഹികളായ വിനുമോഹൻ, ശാർങ്ഗധരൻ ഉണ്ണിത്താൻ, കിരൺ കുരമ്പാല എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.