മല്ലപ്പള്ളി: മല്ലപ്പള്ളി ബ്ലോക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2016-17 സാമ്പത്തികവർഷത്തിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ബ്ലോക്ക്തല ഉദ്ഘാടനം കുന്നന്താനം പഞ്ചായത്ത് ഒമ്പതാം വാർഡായ ചെങ്ങരൂർ ചിറയിലെ ഫാം പോണ്ട് ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോശാമ്മ തോമസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഏഴ്, ഗ്രാമപഞ്ചായത്തുകളിലായി 171, കിണർ 27, ഫാം പോണ്ടുകൾ 24, വ്യക്തിഗത കക്കൂസുകൾ 847, കിണർ റീചാർജിങ്, രണ്ട് മണ്ണിര കമ്പോസ്റ്റ് 56, റോഡ് കോൺക്രീറ്റിങ് ഒന്ന്, കാലിത്തൊഴുത്ത് എന്നിവ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുത്തു നടപ്പാക്കിയതായി പ്രസിഡൻറ് അറിയിച്ചു. കൂടാതെ എം.ജി.എൻ.ആർ.ഇ.ജി.എസും സാമൂഹികനീതി വകുപ്പുമായി സംയോജിച്ച് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ നിർമിക്കുന്ന 88-ാം നമ്പർ അംഗൻവാടി കെട്ടിടത്തിെൻറ ശിലാസ്ഥാപനം കഴിഞ്ഞതായും അറിയിച്ചു. യോഗത്തിന് കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാധാകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുഞ്ഞുകോശി പോൾ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനുഭായ് മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിനി കെ.പിള്ള, ശ്രീലേഖ കോശി പി.സഖറിയ, കെ. സതീഷ്, ജോയൻറ് ബി.ഡി.ഒ എസ്. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.