ഡി.​വൈ.​എ​ഫ്.​​െഎ പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച മൂ​ന്ന് ആ​ർ.​എ​സ്.​എ​സു​കാ​ർ പി​ടി​യി​ൽ

പന്തളം: ഉള്ളന്നൂർ പുലിക്കുന്നിൽ നടന്ന സംഘർഷത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പനങ്ങാട് വിജയ നിവാസിൽ വെളുത്തുള്ളി പ്രശാന്ത് എന്ന പ്രശാന്ത്കുമാർ (32), ലക്ഷ്മി ഭവനിൽ അക്ഷയ് (20), പനങ്ങാട് രാജിഭവനിൽ രാജേഷ് കുമാർ (34) എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും പ്രതികളിൽനിന്ന് പിടിച്ചെടുത്തു. ഡി.വൈ.എഫ്.ഐ കുളനട മേഖല സെക്രട്ടറി ഉള്ളന്നൂർ പമ്പൂര് വടക്കേതിൽ എച്ച്. ശ്രീഹരി (22) ഒപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പനങ്ങാട് യൂനിറ്റ് പ്രസിഡൻറ് പനങ്ങാട് മുകേഷ് ഭവനിൽ അനീഷ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 11.30നാണ് ആക്രമണം നടന്നത്. ശ്രീഹരിയും അനീഷും ബൈക്കിൽ ഇലവുംതിട്ടയിൽ പോയി മടങ്ങിവരുമ്പോൾ പനങ്ങാട് വല്യാനൂർപടി ദേവീക്ഷേത്ര റോഡിൽ (പുലിക്കുന്ന് ധർമശാസ്താക്ഷേത്ര റോഡ്) കാത്തുനിന്ന ആർ.എസ്.എസ് സംഘം ഇവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വടിവാളുപയോഗിച്ച് ശ്രീഹരിയുടെ തലയിൽ വെട്ടുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. തലയുടെ പിന്നിൽ വെട്ടേറ്റ് താഴെവീണ ഹരിയെ കമ്പിവടിക്ക് അടിക്കുകയും ചെയ്തു. തോളിലും ഇടതുകൈക്കും മർദനത്തിൽ സാരമായ ചതവുപറ്റി. ഒപ്പമുണ്ടായിരുന്ന അനീഷിെൻറ ഇടതുകൈക്കാണ് കമ്പിവടിക്കുള്ള മർദനമേറ്റത്. ഇവർ സഞ്ചരിച്ച ബൈക്ക് തല്ലിത്തകർത്തു. പത്തോളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സി.ഐ ആർ. സുരേഷ്, എസ്.ഐ സനൂജ്, എസ്.സി.പി.ഒമാരായ സുഭാഷ്, സുനിൽ, സി.പി.ഒമാരായ റോബിൻ, ഐസക് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച അടൂർ കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.