പത്തനംതിട്ട: വേനലവധിക്കാലത്ത് പകൽ സമയത്ത് വീടുകളിൽ തനിച്ചാകുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നാട്ടിലൊരുകൂട്ട് പദ്ധതി. ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റിെൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആലോചന യോഗം എ.ഡി.എം അനു എസ്. നായരുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ നടന്നു. കുട്ടികളെ പകൽ അംഗൻവാടികളിൽ സംരക്ഷിക്കാനും മുതിർന്ന കുട്ടികളെ കുട്ടി അധ്യാപകരായി പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. മുതിർന്നവരുടെയോ രക്ഷിതാവിെൻറയോ സംരക്ഷണമില്ലാതെ പകൽ വീട്ടിൽ കഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളെ അംഗൻവാടി, കുടുംബശ്രീ മുഖേന കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. അംഗൻവാടികളിൽ കുട്ടികൾ കഴിയുന്ന സമയം അവരുടെ സർഗാത്മക കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും അവസരമുണ്ടാകും. വിനോദത്തിലൂടെയും വിജ്ഞാനത്തിലൂടെയും കുട്ടികളുടെ മാനസിക ഉന്നമനം ഉറപ്പുവരുത്തും. കുടുംബജീവിത വിദ്യാഭ്യാസം, ആരോഗ്യകരമായ ജീവിതശീലങ്ങൾ എന്നിവ സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കും. ഒറ്റക്ക് കഴിയേണ്ടിവരുന്ന കുട്ടികളെ അതിക്രമങ്ങളിൽനിന്നും ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കാനും ഇതിലൂടെ സാധിക്കും. ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ എ.ഒ. അബീൻ, പട്ടികജാതി വികസന ഓഫിസർ ബി. ശ്രീകുമാർ, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസർ അജീഷ്കുമാർ, അസിസ്റ്റൻറ് ട്രൈബൽ െഡവലപ്മെൻറ് ഓഫിസർ എം. മല്ലിക, കുടുംബശ്രീ എ.ഡി.എംസി സിയാദ്. എസ്, എ. മണികണ്ഠൻ, ഷാൻ രമേശ് ഗോപൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.