കോന്നി: കുടിവെള്ളക്ഷാമം രൂക്ഷമായതിനെത്തുടർന്ന് പ്രതിഷേധവുമായി ജനപ്രതിനിധികൾ കോന്നി തഹസിൽദാറെ തടഞ്ഞുെവച്ചു. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. മനോജ് കുമാർ, വൈസ് പ്രസിഡൻറ് ജ്യോതിശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് തഹസിൽദാർ ഗോപകുമാറിനെ തടഞ്ഞത്. കലഞ്ഞൂർ പഞ്ചായത്തിെൻറ ഭൂരിപക്ഷം വാർഡുകളിലും രണ്ടു മാസത്തിലധികമായി അതിരൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. ഈ വിഷയം നിരവധി തവണ അധികാരികൾക്കുമുന്നിൽ അവതരിപ്പിച്ചെങ്കിലും പരിഹാരമാകാത്തതിനെത്തുടർന്ന് വെള്ളിയാഴ്ച ജനപ്രതിനിധികൾ ഒന്നിച്ച് കോന്നി താലൂക്ക് ഓഫിസിൽ എത്തുകയായിരുന്നു. പിന്നീട് ജനപ്രതിനിധികൾ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്ന് രണ്ടുദിവസം പഞ്ചായത്തിെൻറ തനതുഫണ്ട് ഉപയോഗിച്ചും അതിനു ശേഷമുള്ള ദിവസങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ച ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്യാമെന്നുമുള്ള ഉറപ്പിെൻറ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. പി.എസ്. രാജു, സജീവ് റാവുത്തർ, ലക്ഷ്മി അശോക്, മനോജ് എം. ജയിംസ്, ആശ സജി, രാജി ബാബു, സുധി ഐസക്, അശ്വതി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.