കോഴഞ്ചേരി: കോയിപ്രം ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി പായലും ചളിയും പാഴ്വസ്തുക്കളും മൂടിക്കിടന്ന് ഉപയോഗശൂന്യമായ വരാൽചാലിെൻറ ഇരുകരയും കൃഷിെക്കാരുങ്ങി. ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ പായലും മാലിന്യവും യന്ത്രസഹായത്തോടെ നീക്കം ചെയ്തിരുന്നു. ജില്ല പഞ്ചായത്ത് 2016-17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വരാൽചാൽ പൂർവസ്ഥിതിയിൽ എത്തിക്കാനും സമീപ പ്രദേശത്തുകാർക്ക് വേനൽക്കാലത്ത് കുളിക്കാനും കൃഷി ആവശ്യത്തിനും പുനരുദ്ധരിക്കാനും 30 ലക്ഷം രൂപ വകയിരുത്തിയിരുന്നു. കടപ്ര വള്ളക്കടവിനോടുചേർന്ന പാടശേഖരം ഉഴുത് വൃത്തിയാക്കുകയും പ്രദേശവാസികളുടെ കൂട്ടായ്മ രൂപവത്കരിച്ച് പച്ചക്കറി കൃഷി ആരംഭിക്കുകയും ചെയ്തു. കോയിപ്രം കൃഷി ഭവെൻറ സഹകരണത്തോടെ ആരംഭിച്ച പച്ചക്കറി കൃഷി ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി ചീരവിത്ത് പാകി ഉദ്ഘാടനം ചെയ്തു. വരാൽചാലിെൻ്റ ഇരുകരയിലെയും അംഗങ്ങളായ കെ.ആർ. പ്രസന്നകുമാർ, ജസി സജൻ, സുമ ബാബു, പമ്പ പരിരക്ഷണസമിതി സെക്രട്ടറി എൻ.കെ. സുകുമാരൻ നായർ, ജില്ല പഞ്ചായത്ത് സെക്രട്ടറി ജി. അനിൽകുമാർ, കൃഷി അസി. എക്സിക്യൂട്ടിവ് എൻജിനീയർ ജയപ്രകാശ്, ജിതേഷ്, സംരംഭകരായ രാമകൃഷ്ണൻ, മായ ഗോപി, ശോഭ, ഉമ വിജയൻ, അമ്മിണി, ശാരദാമ്മ, ശശിധരൻ നായർ, ശശി, സതീഷ്കുമാർ, ഭാസ്കരപണിക്കർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.