തിരുവല്ല: ഓതറ പുതുക്കുളങ്ങര പടയണിക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ സമാപനമാകും. തിങ്കളാഴ്ച രാത്രി മുതല്‍ ആരംഭിക്കുന്ന പടയണി ചടങ്ങുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വലിയ ഭൈരവിക്കോലം എഴുന്നള്ളുന്നതോടെയാണ് അവസാനിക്കുന്നത്. സമാപനദിവസമായ തിരുവാതിര നാളില്‍ അന്തരയക്ഷിക്കോലവും പടയണി വിനോദവുമുണ്ട്. പുതുക്കുളങ്ങര പടയണിയില്‍ ഇതുവരെ 101 പാളയുടെ നാല് ഭൈരവിക്കോലങ്ങളാണ് വഴിപാടായി നടന്നത്. ചെറിയ ഭൈരവിക്കോലങ്ങള്‍ ഇരുപതിലധികവും. ഇരുനൂറോളം വഴിപാട് കോലങ്ങളാണ് ഇതുവരെ നടന്നത്. അവസാന ദിവസം വഴിപാട് കോലങ്ങള്‍ നടത്താറില്ല. പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ തിരുനാളാണ് മീനമാസത്തിലെ തിരുവാതിര. തിരുവാതിര ഉത്സവത്തിെൻറ ഭാഗമായി രാവിലെ മുതല്‍ ക്ഷേത്രത്തില്‍ ഭാഗവത പാരായണം നടക്കും. പത്തിന് വിശേഷാല്‍ പൂജകളും നവകവും ഉണ്ട്. വൈകീട്ട് അഞ്ചിന് ക്ഷേത്രസന്നിധിയില്‍ അക്ഷരശ്ലോക സദസ്സും കാവ്യകേളിയും നടക്കും. ഓതറ പഴയകാവില്‍നിന്നുള്ള കാളകെട്ട് ഘോഷയാത്ര വൈകീട്ട് ആറിന് ക്ഷേത്രത്തില്‍ എത്തിച്ചേരും. പുതുക്കുളങ്ങര ക്ഷേത്രവുമായി വിവിധ ഗ്രാമങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള ബന്ധമാണ് ഈ ഘോഷയാത്രകള്‍. വൈകീട്ട് 7.30ന് പണയില്‍ ഗോപാലകൃഷ്ണനും സംഘവും തിരുമുന്‍പില്‍ വേലകളി അവതരിപ്പിക്കും. എട്ടിന് സേവ, 10ന് കേളികൊട്ട് 11ന് വിളക്കിനെഴുന്നള്ളത്ത് എന്നിവയാണ് ഉത്സവത്തിെൻറ ചടങ്ങുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.