മല്ലപ്പള്ളി: ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകൾക്കായി നിർമാണത്തിലിരിക്കുന്ന ശുദ്ധജല പദ്ധതിയുടെ ഘടകങ്ങൾ പൂർത്തീകരിക്കുന്നതിന് സംസ്ഥാന പദ്ധതിയിൽപ്പെടുത്തി 24 കോടി അനുവദിച്ച് സർക്കാർ ഉത്തരവായതായി മന്ത്രി മാത്യു ടി.തോമസ് അറിയിച്ചു. കഴിഞ്ഞ യു.ഡി.ഫ് സർക്കാറിെൻറ കാലത്താണ് പദ്ധതി അനുവദിച്ചത്. പദ്ധതിക്കാവശ്യമായ കിണറും ശുദ്ധീകരണ ശാലയും നിർമിക്കുന്നതിനുള്ള ആറുകോടി മാത്രമാണ് നബാർഡിെൻറ സാമ്പത്തിക സഹായത്തോടെ അന്ന് അനുവദിച്ചിരുന്നത്. ടെൻഡർ നടപടി പൂർത്തീകരിച്ച് കിണറിെൻറയും ശുദ്ധീകരണ ശാലയുടെയും നിർമാണം ദ്രുതഗതിയിൽ നടന്നുവരുന്നു. ഈ നിർമാണങ്ങളുടെ അടക്കം പുരോഗതി വിലയിരുത്താൻ മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുകൂടിയ യോഗത്തിലാണ് ശേഷിക്കുന്ന പ്രവൃത്തികൂടി ഉടനെ എറ്റെടുക്കാൻ ജല അതോറിറ്റി ചെയർമാൻ കൂടിയായിരുന്ന അഡീഷണൽ ചീഫ് സെക്രട്ടറി വി.ജെ. കുര്യനോട് നിർദേശിച്ചത്. കുര്യൻ 2017 ഫെബ്രുവരിയിൽ സർവിസിൽനിന്ന് വിരമിക്കുന്നതിനുമുമ്പ് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ശേഷിക്കുന്ന പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കി. കിണറ്റിൽനിന്ന് ശുദ്ധീകരണശാലയിലേക്ക് വെള്ളം പമ്പുചെയ്യാനുള്ള മെയിൻ പൈപ്പുകൾ, പമ്പുസെറ്റുകൾ, പൈപ്പുകൾ, ടാങ്കുകൾ എന്നിവക്കാണ് സംസ്ഥാന സർക്കാർ 24 കോടി അനുവദിച്ചത്. സാങ്കേതിക അനുമതി ലഭ്യമാക്കി ഉടനടി ടെൻഡർ നടപടികളിലേക്ക് നീങ്ങുവാൻ ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് മന്ത്രി നിർേദശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.