പത്തനംതിട്ട: ബിവറേജസ് കോർപറേഷെൻറ ഒൗട്ട്ലറ്റ് മേലേവെട്ടിപ്പുറത്ത് ജില്ല പൊലീസ് മേധാവിയുടെ വസതിക്ക് സമീപമുള്ള കെട്ടിടത്തിൽ വരുന്നതുമായി ബന്ധപ്പെട്ട് നടത്തിവന്നിരുന്ന സമരത്തിന് ആശ്വാസമായി കോടതിയുടെ സ്റ്റേ ഉത്തരവ്. നിർദിഷ്ട കെട്ടിടത്തിൽ മദ്യം ഇറക്കാനോ വിൽപന നടത്താനോ കേസ് തീരുന്നതുവരെ പാടില്ലന്നാണ് സ്റ്റേയിൽ പറഞ്ഞിരിക്കുന്നത്. ആരാധനാലയങ്ങളുടെ നടുവിലായി കെട്ടിടത്തിെൻറ വാണിജ്യസംബന്ധമായ നിബന്ധനകൾ പാലിക്കാതെയാണ് ഒൗട്ട്ലറ്റ് തുടങ്ങുന്നതെന്ന് കാണിച്ചാണ് സമരസമിതി മുൻസിഫ് കോടതിയിൽ ഹരജി നൽകിയത്. ഹരജിയുടെ അടിസ്ഥാനത്തിൽ കോടതി കമീഷനെ െവച്ച് ബോധ്യപ്പെട്ടതിനുശേഷമാണ് സ്റ്റേ അനുവദിച്ചത്. ഇവിടെ ഒൗട്ട്ലറ്റ് വരുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ പൂർണസമയ സമരത്തിലായിരുന്നു. നഗരസഭ കൗൺസിലർമാരായ കെ. ജാസിംകുട്ടി, റോസ്ലിൻ സന്തോഷ്, സജിനി മോഹൻ, സിന്ധു അനിൽ, സജി കെ. സൈമൺ, ഷൈനി ജോർജ്, സമരസമിതി കൺവീനർ പ്രമോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പന്തൽ കെട്ടിയായിരുന്നു സമരം. രാത്രി മദ്യം ഇറക്കുമെന്ന അഭ്യൂഹം പരന്നതിനാൽ രാത്രിയും സമരക്കാർ ഇവിടെ തങ്ങി. വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കൾ പിന്തുണയുമായും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.