പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി ഒരുങ്ങുന്നു

റാന്നി: പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി നിര്‍മാണം പുരോഗമിക്കുന്നു. ജില്ലയിലെ ഏഴാമത്തെ ജലവൈദ്യുതി പദ്ധതിയായ പെരുന്തേനരുവി 2016 ഡിസംബര്‍ അവസാനം കമീഷന്‍ ചെയ്യും. ഇതിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലത്തെി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമിന്‍െറ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നു മാസത്തിനകം ഇലക്ട്രിക്കല്‍ പണി തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ആറ് മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്നുല്‍പാദിപ്പിക്കുന്നത്. ഇതിനായി മൂന്ന് മെഗാവാട്ടിന്‍െറ രണ്ട് ജനറേറ്റര്‍ എത്തിച്ചിട്ടുണ്ട്. 2011ലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. എറണാകുളത്തുള്ള കമ്പനിക്ക് 36 കോടിക്കാണ് സിവില്‍ ജോലികള്‍ കരാര്‍ നല്‍കിയിട്ടുള്ളത്. ഫരീദാബാദ് കേന്ദ്രമാക്കിയ കമ്പനിയാണ് 13 കോടിക്ക് ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തീകരിക്കുന്നത്. പമ്പാനദിയില്‍ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് അരക്കിലോമീറ്റര്‍ മുകളിലാണ് ഡാം നിര്‍മിക്കുന്നത്. പവര്‍ഹൗസ് വെള്ളച്ചാട്ടത്തിന് അല്‍പം താഴെയും. നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് ഡാം പണിയുന്നത്. ഡാം കരയോടു മുട്ടിക്കാനുള്ള ഭാഗത്തെ 30 മീറ്ററോളം ദൂരത്തിലാണ് പണികള്‍ അവശേഷിക്കുന്നത്. ഡാമിനു മുകളിലൂടെ നാട്ടുകാര്‍ക്ക് യാത്ര ചെയ്യാന്‍ പാലവും നിര്‍മിച്ചിട്ടുണ്ട്. തടയണയില്‍ സംഭരിക്കുന്ന വെള്ളം കനാലിലൂടെ ഫോര്‍ബെ ടാങ്കിലത്തെിക്കും. 475 മീറ്റര്‍ നീളമുള്ള കനാലും 22 മീറ്റര്‍ വ്യാസമുള്ള ഫോര്‍ബെ ടാങ്കും പൂര്‍ത്തിയായി. ടാങ്കില്‍നിന്ന് 12 മീറ്റര്‍ നീളമുള്ള രണ്ട് പെന്‍സ്റ്റോക് പൈപ്പുകള്‍ വഴി വെള്ളം പവര്‍ഹൗസിലത്തെിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി 33 കിലോവാട്ടായി പരിവര്‍ത്തനം ചെയ്ത് റാന്നി 110 കെ.വി സബ്സ്റ്റേഷനില്‍ എത്തിക്കും. തുടക്കത്തില്‍ റാന്നി സബ്സ്റ്റേഷനില്‍നിന്നായിരിക്കും വിതരണം. പെരുന്തേനരുവി വെള്ളച്ചാട്ടത്തെ ബാധിക്കാത്ത രീതിയില്‍ ജലവൈദ്യുതി പദ്ധതി പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. മഴക്കാലത്തായിരിക്കും കൃത്യമായി ഉല്‍പാദനം നടക്കുക. തടയണ കവിഞ്ഞ് വെള്ളം അരുവിയിലത്തെുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ടൂറിസം പദ്ധതിക്ക് കോട്ടം വരാത്തവിധത്തില്‍ നടപ്പാക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.