അടൂര്‍: പഴകിയതും നിലവാരമില്ലാത്തതുമായ ഭക്ഷണം വിളമ്പി ഡി.ടി.ഡി.സി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായി ആക്ഷേപം. എം.സി റോഡരികില്‍ അടൂര്‍ പുതിയകാവില്‍ചിറ പിക്നിക് സ്പോട്ടിലെ ‘മോട്ടല്‍ ആരാമ’ത്തിലാണ് പഴകിയതും നിലവാരമില്ലാത്തതുമായ ഭക്ഷണം നല്‍കുന്നത്. രാഷ്ട്രീയപ്രേരിതമായി ചില കടകളെ മാത്രം ലക്ഷ്യമിട്ട് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന പ്രഹസനമാക്കുമ്പോഴാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ‘ആരാമ’ത്തിലെ ചൂഷണം ചോദ്യംചെയ്യപ്പെടാതെ അനുദിനം തുടരുന്നത്. ശനിയാഴ്ച രാത്രി 7.30ന് ഇവിടെ ഭക്ഷണം കഴിക്കാനത്തെിയ നാലംഗ കുടുംബം മസാല ദോശ, നെയ് റോസ്റ്റ്, പേപ്പര്‍ റോസ്റ്റ്്, ചപ്പാത്തി എന്നിവയോടൊപ്പം വാങ്ങിയ ഗോബി മഞ്ചൂരിയന്‍ (കോളി ഫ്ളവര്‍) വെജിറ്റബിള്‍ കറിയില്‍ കോഴിയിറച്ചിയുടെ അവശിഷ്ടങ്ങളും എല്ലിന്‍ കഷ്ണങ്ങളും കണ്ടത്തെി. കുട്ടികള്‍ കഴിക്കുന്നതിനിടെ എല്ലിന്‍ കഷണങ്ങള്‍ വായില്‍ കുടുങ്ങുകയും രക്ഷാകര്‍ത്താക്കള്‍ എടുത്തു നോക്കിയപ്പോള്‍ ചിക്കന്‍െറ എല്ലിന്‍ കഷ്ണമാണെന്ന് കണ്ടത്തെുകയുമായിരുന്നു. ഇക്കാര്യം സപ്ളയറുടെയും മാനേജറുടെയും ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ കുറ്റം സമ്മതിക്കുകയും അബദ്ധം പറ്റിയതാണെന്നു പറഞ്ഞ് ‘ഗോബി മഞ്ചൂറിയ’ന്‍െറ വിലയായ 80 രൂപ ബില്ലില്‍നിന്ന് കുറവു ചെയ്തു നല്‍കുകയും ചെയ്ത് തടിയൂരുകയായിരുന്നു. ചിക്കന്‍ വിളമ്പി കഴിച്ച പ്ളേറ്റ് കഴുകാതെ ഗോബി മഞ്ചൂറിയന്‍ വിളമ്പിയതോ വേസ്റ്റ് പാത്രത്തില്‍നിന്ന് അവശിഷ്ടങ്ങള്‍ കറിയില്‍ വീണതോ ആകാമെന്നാണ് അനുമാനിക്കുന്നത്. യാത്രക്കാരോട് തോന്നിയവില ഈടാക്കുന്ന ഇവിടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുമില്ല. ഇവിടെനിന്നുള്ള മാലിന്യങ്ങള്‍ ചിറയിലേക്കു തള്ളുന്നതായും ആക്ഷേപമുണ്ട്. പുതിയകാവില്‍ചിറ വിനോദ സഞ്ചാര പദ്ധതി ഭാഗമായി ഇവിടെ ആദ്യഘട്ടത്തില്‍ നിര്‍മിച്ച കെ.ടി.ഡി.സി വഴിയോര വിശ്രമകേന്ദ്രം 2002ല്‍ ആരംഭിച്ചതു മുതല്‍ വിവാദത്തിലാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മോട്ടലിന്‍െറ ചുമതല ഡി.ടി.ഡി.സിക്കു കൈമാറിയെങ്കിലും ‘പണ്ടത്തേതിന്‍െറ പിന്നത്തേത്’ എന്ന രീതിയിലാണ് പ്രവര്‍ത്തനം. തദ്ദേശവാസികളും മോട്ടലിനെപ്പറ്റി അറിയാവുന്നവരും ഇവിടെ കയറാറില്ല. ദീര്‍ഘദൂര യാത്രക്കാരാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്. അവര്‍ പരാതി പറയാന്‍ വരില്ല എന്നറിയാവുന്നതിനാലാണ് സ്ഥാപന നടത്തിപ്പുകാര്‍ ചൂഷണം തുടരുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.