പൊതുശൗചാലയവും ഇ-ടോയ്ലറ്റും യാത്രക്കാര്‍ക്ക് പ്രയോജനമാകുന്നില്ല

അടൂര്‍: ഏനാത്ത് പഴയ പൊതുശൗചാലയവും രണ്ടു വര്‍ഷം മുമ്പ്് സ്ഥാപിച്ച ഇ-ടോയ്ലറ്റും യാത്രക്കാര്‍ക്ക് പ്രയോജനമാകുന്നില്ല. ഏനാത്ത്-കടമ്പനാട് റോഡിനും എം.സി റോഡിനുമിടയിലാണ് ശൗചാലയം സ്ഥിതിചെയ്യുന്നത്. ലക്ഷത്തിലേറെ രൂപ മുടക്കി പണിത കെട്ടിടത്തിന്‍െറ മേല്‍ക്കൂര നിര്‍മാണമധ്യേ തകര്‍ന്നുവീണത് വിവാദമായിരുന്നു. കരാറുകാരന്‍ വീണ്ടും മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്തു. 2007 ഒടുവിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അപ്പിനഴികത്ത് ശാന്തകുമാരി ശൗചാലയത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍, ഒരാഴ്ച മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ളെന്ന് ആരോപിച്ച് ചുമതലക്കാരന്‍ ശൗചാലയം പൂട്ടി സ്ഥലം വിട്ടു. കെട്ടിടം സാമൂഹികവിരുദ്ധ താവളമായപ്പോള്‍ ശൗചാലയ നോട്ടച്ചുമതല സമീപത്തെ കടയുടമയെ അധികൃതര്‍ ഏല്‍പിച്ചു. എന്നാല്‍, മിക്ക സമയങ്ങളിലും ശൗചാലയത്തിന്‍െറ ഗേറ്റ് പൂട്ടിക്കിടക്കുകയാണ്. സ്ഥലത്തെ ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കും മാത്രമാണ് ശൗചാലയത്തിന്‍െറ പൂട്ടിന്‍െറ താക്കോല്‍ നിര്‍ദിഷ്ട കടയില്‍ ഉണ്ടെന്ന് അറിയാവുന്നത്. ഏനാത്ത് എത്തുന്ന സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ശൗചാലയം പൂട്ടിക്കിടക്കുന്നത് കണ്ട് തിരിച്ചുപോവുകയാണ് പതിവ്. ഇതരസംസ്ഥാനക്കാരുടെ കടന്നുകയറ്റം തടയാനാണ് ശൗചാലയം പൂട്ടിയിട്ടിരിക്കുന്നതെന്നാണ് ശൗചാലയത്തിന്‍െറ ചുമതല വഹിക്കുന്ന കടയുടമ ‘മാധ്യമ’ത്തോടു പറഞ്ഞത്്. എന്നാല്‍, ഇതരസംസ്ഥാനക്കാര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ നടത്തേണ്ടേ എന്ന ചോദ്യത്തിന് കടയുടമയുടെ വാദം അവര്‍ അവരുടെ ജോലിക്കുള്ള സാധനസാമഗ്രികള്‍ അവിടെ കൊണ്ടുവെക്കുമെന്നായിരുന്നു. കെട്ടിട പരിസരത്ത് വേണ്ടത്ര ശുചിത്വവുമില്ല. ഇ-ടോയ്ലറ്റ് സ്ഥിതി ചെയ്യുന്നിടം കാടുകയറി. ശൗചാലയത്തിന്‍െറ പ്രവര്‍ത്തനം പൊതുജനത്തിന് പൂര്‍ണമായി പ്രയോജനമാകത്തക്ക വിധം നടത്തുമെന്ന് വര്‍ഷങ്ങളായി ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നുണ്ടെങ്കിലും നടപ്പായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.