പന്തളം: ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ രണ്ടുമാസം മാത്രം ബാക്കി. നഗരസഭ പദവിയിലേക്കുയരുന്ന പന്തളത്തിന് അനുവദിച്ച ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ഈ തീര്‍ഥാടനകാലത്തും ആരംഭിക്കില്ളെന്ന് ഉറപ്പായി. 2003ല്‍ അനുവദിച്ചതാണ് പന്തളത്ത് ഫയര്‍ സ്റ്റേഷന്‍. തീര്‍ഥാടന പ്രാധാന്യം മനസ്സിലാക്കി ഫയര്‍സ്റ്റേഷന്‍ അനുവദിച്ചെങ്കിലും പന്തളം പഞ്ചായത്തില്‍ അധികാരത്തിലത്തെിയ ഒരു ഭരണസമിതിയും ഇത് പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ താല്‍പര്യം കാട്ടിയില്ല. ചിറമുടി ചിറക്ക് സമീപം പഞ്ചായത്തുവക സ്ഥലത്ത് ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ 2003ല്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും താല്‍ക്കാലിക ഓഫിസും വാഹനം സൂക്ഷിക്കുന്നതിനുള്ള ഷെഡും പണിയാന്‍ ആരംഭിച്ചെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തറകെട്ടി താല്‍ക്കാലിക ഓഫിസിന്‍െറ നിര്‍മാണവും ആരംഭിക്കുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തുകയും ആ സ്ഥലം അനുയോജ്യമല്ളെന്ന റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തത്. ചിറമുടി ചിറ നികത്തണമെന്ന ആവശ്യമാണ് അന്ന് ഉദ്യോഗസ്ഥ സംഘം മുന്നോട്ടുവെച്ചതായി അറിയാന്‍ കഴിഞ്ഞത്. കൂടാതെ സ്ഥലത്തേക്കുള്ള വഴി വീതി കുറവാണെന്ന കാരണവും കണ്ടത്തെി. എന്നാല്‍, സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനം പന്തളത്തുതന്നെ മറ്റെവിടെയെങ്കിലും ആരംഭിക്കാന്‍ 12 വര്‍ഷത്തിനിടെ ഇടത്-വലത് മുന്നണികള്‍ക്ക് കഴിഞ്ഞില്ല. പന്തളത്തുനിന്ന് ഫയര്‍ സ്റ്റേഷന്‍ സമീപത്തെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നുവെന്നറിഞ്ഞ സ്ഥലം എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ ജില്ലാ വികസന യോഗത്തില്‍ വിഷയം ഉന്നയിക്കുകയും വാടകക്കെട്ടിടത്തിലെങ്കിലും സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതിനായി പന്തളം പഞ്ചായത്ത് ഭരണസമിതിയെ ചുമതലപ്പെടുത്തിയെങ്കിലും പരിഹാരമായില്ല. തുടര്‍ന്നാണ് പൂഴിക്കാട് തണ്ടാനുവിളയിലെ കമ്യൂണിറ്റി ഹാള്‍ ഫയര്‍ സ്റ്റേഷനായി മാറ്റാന്‍ ആലോചിച്ചത്. ഇതിനായി ഇവിടെ ഫയര്‍ എന്‍ജിന്‍ ഇടുന്നതിനുള്ള ഷെഡ് പണിതുനല്‍കാന്‍ ജില്ലാ വികസന സമിതിയോഗത്തില്‍ എം.എല്‍.എയുടെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് ഭരണസമിതിയെ ചുമതലപ്പെടുത്തി. ഇവിടെയും പഞ്ചായത്ത് ഭരണസമിതി വേണ്ടത്രജാഗ്രത കാണിച്ചില്ല. അതോടെ വീണ്ടും ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള സാധ്യത മങ്ങി. 10 മാസം മുമ്പ് നടന്ന ജില്ലാ വികസന സമിതിയില്‍ എം.എല്‍.എ വിഷയം വീണ്ടും ഉന്നയിക്കുകയും വകുപ്പുതലത്തില്‍ ഇടപെടല്‍ നടത്തിയതിനെയും തുടര്‍ന്ന് വീണ്ടും ഫയല്‍ ജീവന്‍ വെച്ചിരുന്നു. അവസാന പഞ്ചായത്ത് സമിതി യോഗത്തില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നത് സംബന്ധിച്ച് പ്രാഥമിക തീരുമാനങ്ങളായി. പുതിയ നഗരസഭ ഭരണം അധികാരത്തിലത്തെി 10 മാസം കഴിഞ്ഞിട്ടും ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കാന്‍ നടപടി വൈകുകയാണ്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലത്തെിയിട്ടും എം.എല്‍.എയുടെ ഇടപെടല്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്ന വിഷയത്തില്‍ കാര്യക്ഷമമല്ളെന്ന ആക്ഷേപവും ശക്തമാണ്. നഗര ഭരണത്തിലായിരുന്നു ജനത്തിന്‍െറ പ്രതീക്ഷ. സമീപ പഞ്ചായത്തുകള്‍ പലതും പന്തളത്തിന് അനുവദിച്ച ഫയര്‍ സ്റ്റേഷന്‍ കിട്ടിയാല്‍ തുടങ്ങാന്‍ തയാറുമാണ്. സമീപത്തെ ഒരു പഞ്ചായത്ത് ഭരണസമിതി ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ വളരെ മുന്നേറിയതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.