ഓണത്തിന് വിറ്റഴിച്ചത് ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍

വടശ്ശേരിക്കര: ഓണത്തിന് വിറ്റഴിച്ചത് ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍. ഇതിനായി ചെറുകിട കച്ചവടക്കാര്‍ പുകയില സ്റ്റേഷനറി ഉല്‍പന്നങ്ങള്‍ക്കായി ആശ്രയിക്കുന്ന മൊത്തക്കച്ചവടക്കാര്‍ ഓണത്തിനുമുമ്പ് തന്നെ വലിയതോതില്‍ നിരോധിത ഉല്‍പന്നങ്ങള്‍ ശേഖരിച്ചിരുന്നു. പതിനഞ്ചും ഇരുപതും രൂപക്ക് വില്‍പന നടത്തുന്ന ഹാന്‍സ്, ശംഭു തുടങ്ങി പാക്കറ്റില്‍ നിറച്ച നിരോധിത ഉല്‍പന്നങ്ങള്‍ ഓണക്കാലത്ത് നാല്‍പതും അമ്പതും രൂപക്ക് വരെ വില്‍പന നടത്തിയിട്ടും ആവശ്യക്കാര്‍ ഏറെയുണ്ടായി. ഓണത്തിനു മുമ്പ് അനധികൃത മദ്യവില്‍പനയും വ്യാജവാറ്റും തടയാന്‍ പൊലീസും എക്സൈസ് വകുപ്പും മുന്‍കരുതല്‍ എടുത്തെങ്കിലും നിരോധിത പുകയില ഉല്‍പന്നങ്ങളെ നിയന്ത്രിക്കുന്നതില്‍ കാര്യമായ നടപടി ഒന്നുമുണ്ടായില്ല. ഇതര സംസ്ഥാന തൊഴിലാളികളും യുവാക്കളുമാണ് ഇവയുടെ പ്രധാന ഉപഭോക്താക്കളെങ്കിലും നാട്ടിലെ സ്കൂളുകളുടെയും പൊലീസ് സ്റ്റേഷനുകളുടെയും പരിസരത്തുള്ള പെട്ടിക്കടകളില്‍ പോലും ഒരു മറ ഉണ്ടെങ്കില്‍ ഇവ സുലഭമായി ലഭിക്കുമെന്നായതോടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലും ഇവയുടെ ഉപയോഗം പരക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.