പമ്പയില്‍ ജലവിതാനം ഉയര്‍ന്നില്ല; മന്ത്രിയെ കുറ്റപ്പെടുത്തി ജനപ്രതിനിധികള്‍

കോഴഞ്ചേരി: ജലവിഭവ വകുപ്പിന്‍െറ ചുമതല മന്ത്രി ജില്ലയില്‍നിന്നായിട്ടും തിരുവിതാംകൂറിന്‍െറ ഉത്സവമായ വള്ളംകളികള്‍ക്ക് ജലവിതാനം ക്രമീകരിക്കാത്തതില്‍ പ്രതിഷേധം. അയിരൂര്‍ പുതിയകാവ് ജലമേള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. 15ന് തന്നെ വെള്ളം തുറന്നുവിട്ടാല്‍ റാന്നി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള ജലമേളകള്‍ക്ക് പ്രയോജനപ്പെടുമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍, വെള്ളിയാഴ്ച അയിരൂരില്‍ ജലമേളക്ക് വെള്ളമത്തെിയില്ല. ഇതുമൂലം ഓരോ പള്ളിയോടം വീതമാണ് കളിച്ചത്. ഇവക്ക് നിശ്ചയിച്ച സ്ഥലത്ത് എത്തി തിരിയാന്‍ കഴിഞ്ഞില്ല. ഇതുമൂലം കൂട്ടായുള്ള ജലഘോഷയാത്ര ഉപേക്ഷിക്കേണ്ടിവന്നു. പമ്പാനദിയുടെ സ്ഥിതി ഇത്തരത്തില്‍ തുടര്‍ന്നാല്‍ വരുംവര്‍ഷങ്ങളില്‍ തിരുവോണ ത്തോണിയുടെയും പള്ളിയോടങ്ങളുടെ വരവും തടസ്സപ്പെടും. വള്ളസദ്യക്കുള്ള പള്ളിയോടങ്ങള്‍ ആറന്മുളയിലും പരിസരങ്ങളിലും നേരത്തേതന്നെ അടുപ്പിച്ചാണ് ഇപ്പോള്‍ വഴിപാടില്‍ പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.