പത്തനംതിട്ട: പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തേക്ക് വരുന്നവര്‍ സൂക്ഷിക്കുക. ഇല്ളെങ്കില്‍ കെട്ടിടത്തിലെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്ന് നിങ്ങളുടെ ദേഹത്തേക്കുവീഴാന്‍ സാധ്യതയുണ്ട്. കാലപ്പഴക്കത്താല്‍ കെട്ടിടത്തിന്‍െറ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നുവീഴാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. അപകട മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്ററുകളും ജീവനക്കാര്‍ ഭിത്തികളില്‍ നിറയെ ഒട്ടിച്ചിട്ടുണ്ട്. ഇതൊന്നും കണ്ടിട്ടും കെട്ടിടത്തിന്‍െറ ശോച്യാവസ്ഥ പരിഹരിക്കുന്ന കാര്യത്തില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. വിവിധ കോടതികളും 50ഓളം സര്‍ക്കാര്‍ ഓഫിസുകളുമാണ് മിനി സിവില്‍സ്റ്റേഷന്‍ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച് നിലകളോടുകൂടിയ കെട്ടിടത്തിന്‍െറ ഭിത്തികളിലെ സിമന്‍റ് ഭാഗങ്ങള്‍ അടര്‍ന്നുവീണുകൊണ്ടിരിക്കുകയാണ്. കോണ്‍ക്രീറ്റ് പല ഭാഗത്തും ഇളകി കമ്പി പുറത്തുകാണാവുന്ന നിലയിലുമാണ്. കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നുവീണുകൊണ്ടേയിരിക്കുന്നു. സൂക്ഷിച്ചില്ളെങ്കില്‍ അടര്‍ന്ന് തലയില്‍വീണേക്കാവുന്നതാണ്. ഓരോ നിലകളിലേക്കുള്ള ടോയ്ലറ്റ് പൈപ്പുകള്‍, വാട്ടര്‍ കണക്ഷന്‍ പൈപ്പുകള്‍ ഇവ പൊട്ടി ഭിത്തികളില്‍ കൂടി മാലിന്യം താഴേക്ക് ഒഴുകുന്നു. കക്കൂസ് പൈപ്പുകള്‍ പൊട്ടിയൊഴുകുന്നത് ദുര്‍ഗന്ധത്തിനും കാരണമാകുന്നു. ഭിത്തികളില്‍ ആല്‍മരങ്ങള്‍ വളര്‍ന്ന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. വളര്‍ന്നുനില്‍ക്കുന്ന ആല്‍മരത്തിന്‍െറ വേരുകള്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു. പൈപ്പുകളുടെ ഇടയില്‍ക്കൂടിയും വേരുകള്‍ കടന്നുപോയിട്ടുണ്ട്.മുറ്റത്തെ ഓട തകര്‍ന്നിട്ട് ഏറെനാളായി. അബദ്ധത്തില്‍ ഓടയില്‍ വീഴാനുള്ള സാധ്യതയുമുണ്ട്. ഓട നിറയെ കക്കൂസ് മാലിന്യം ഉള്‍പ്പെടെ വിവിധതരം മാലിന്യം നിറഞ്ഞ നിലയിലുമാണ്. കൊതുകുകളുടെ ആവാസകേന്ദ്രം കൂടിയായി ഇത് മാറിയിട്ടുണ്ട്. ഒരു ഭാഗത്ത് ഉപയോഗശൂന്യമായ കൂറ്റന്‍ വാട്ടര്‍ ടാങ്കുകള്‍ ഉപേക്ഷിച്ച നിലയിലുമാണ്. ഇതിനടുത്തുതന്നെയാണ് ജീവനക്കാര്‍ മുകളിലെ നിലകളില്‍നിന്നുള്ള മാലിന്യം വലിച്ചെറിയുന്നത്. മാലിന്യം നിറഞ്ഞ് ഇവിടമാകെ വൃത്തിഹീനമായ നിലയിലുമാണ്. കെട്ടിടങ്ങളുടെ വരാന്തകളില്‍ ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ നിറച്ചിരിക്കുകയാണ്. ഇതിനുള്ളില്‍ എലിയും പാമ്പുമൊക്കെ താവളമാക്കിയിരിക്കുന്നു. ഓരോ ഓഫിസുകളുടെയും ജനാലകളും സുരക്ഷിതമല്ല. ഗ്ളാസിട്ട ജനാലകള്‍ തകര്‍ത്ത് ഉള്ളില്‍ സൂക്ഷിച്ച ഫയലുകള്‍ കൈക്കലാക്കാവുന്ന നിലയിലുമാണ്. തെക്കുവശത്ത് കോടതി പ്രവര്‍ത്തിക്കുന്ന ഭാഗത്തെ മുറ്റംനിറയെ കാടുപിടിച്ച് കിടക്കുന്നു. കേടായ വാഹനങ്ങളും ഇവിടെ ഉപേക്ഷിച്ചനിലയിലാണ്. അടുത്തിടെ കെട്ടിടത്തിന്‍െറ മുന്‍വശം മാത്രം പെയ്ന്‍റ് ചെയ്തിട്ടുണ്ട്. ബാക്കി ഭാഗങ്ങളില്‍ പെയ്ന്‍റിങ് ജോലി നടത്തിയിട്ട് ഏറെ വര്‍ഷങ്ങളാകുന്നു. ഓഫിസുകളുടെ വരാന്തകളില്‍ വിവിധ മാലിന്യവും ഭക്ഷണ അവശിഷ്ടങ്ങളും തള്ളുന്നതും പതിവ് കാഴ്ചയാണ്. ഒരു ശുചിത്വവും ഇവിടെ പാലിക്കപ്പെടാറില്ല. വിവിധ നിലകളിലുള്ള ടോയ്ലറ്റുകളും വൃത്തിഹീനമായി കിടക്കുകയാണ്. വാഹന പാര്‍ക്കിങ് സൗകര്യമില്ലാത്തതും ഏറെ ബുദ്ധിമുട്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.