പത്തനംതിട്ട: ആറന്മുള ജലമേളയുമായി ബന്ധപ്പെട്ട് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. തെക്കേമലയില്‍നിന്ന് പന്തളം റൂട്ടില്‍ എന്‍ജിനീയറിങ് കോളജ് ജങ്ഷന്‍ വരെയും ചെങ്ങന്നൂര്‍ റൂട്ടില്‍ കോഴിപ്പാലം ജങ്ഷന്‍ വരെയും തറയില്‍ മുക്കില്‍നിന്ന് ആറന്മുള ക്ഷേത്രത്തിന് മുന്നില്‍കൂടി പൊലീസ് ക്വാട്ടേഴ്സുവരെ റോഡിലും ആറന്മുള-വഞ്ചിത്ര-കോഴഞ്ചേരി റോഡിലും പാര്‍ക്കിങ് നിരോധിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ശനിയാഴ്ച ഉച്ചക്ക് 12നുശേഷം പത്തനംതിട്ടയില്‍നിന്ന് ചെങ്ങന്നൂര്‍ക്ക് പോകുന്ന വാഹനങ്ങള്‍ കോഴഞ്ചേരി-കുമ്പനാട്-ആറാട്ടുപുഴ വഴിയും ചെങ്ങന്നൂരില്‍നിന്ന് പത്തനംതിട്ടക്കുള്ള വാഹനങ്ങള്‍ ആറാട്ടുപുഴ-കുമ്പനാട്-കോഴഞ്ചേരി വഴിയും പോകേണ്ടതാണ്. കോഴഞ്ചേരിയില്‍നിന്ന് പന്തളത്തേക്കുള്ള വാഹനങ്ങള്‍ തെക്കേമല-കുഴിക്കാല-ഇലവുംതിട്ട വഴിയും പന്തളത്തുനിന്ന് കോഴഞ്ചേരിക്ക് വരുന്ന വാഹനങ്ങള്‍ ഇലവുംതിട്ട-കുഴിക്കാല-തെക്കേമല വഴിയും പോകേണ്ടതാണ്. 12 നുശേഷം ചെങ്ങന്നൂരില്‍നിന്ന് ആറന്മുള്ളക്കുള്ള വാഹനങള്‍ (സ്പെഷല്‍ സര്‍വിസ്) കോഴിപ്പാലത്ത് ആളെയിറക്കി തിരികെപോകേണ്ടതും പന്തളത്തുനിന്ന് ആറന്മുളക്കുള്ള വാഹനങ്ങള്‍ ആറന്മുള എന്‍ജിനീയറിങ് കോളജ് ജങ്ഷനില്‍ ആളെയിറക്കി തിരികെപോകേണ്ടതുമാണ്. പത്തനംതിട്ടയില്‍നിന്നും റാന്നിയില്‍നിന്നും വരുന്ന വാഹനങ്ങള്‍ കോഴഞ്ചേരി പഞ്ചായത്ത് ഗ്രൗണ്ടിലും ആളെ ഇറക്കണം. രണ്ടിനുശേഷം തെക്കേമലയില്‍നിന്ന് ആറന്മുള ഭാഗത്തേക്ക് വാഹനങ്ങളെ അനുവദിക്കില്ല. പത്തനംതിട്ട, റാന്നി, മല്ലപ്പള്ളി ഭാഗത്തുനിന്ന് വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും കോഴഞ്ചേരി സെന്‍റ് തോമസ് സ്കൂള്‍ ഗ്രൗണ്ടിലും കോഴഞ്ചേരി പഞ്ചായത്ത് ഗ്രൗണ്ടിലും വഞ്ചിത്ര റോഡിലെ മാര്‍ത്തോമ സ്കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തി. പന്തളം ഭാഗത്തുനിന്ന് വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും എന്‍ജിനീയറിങ് കോളജിന് ് എതിര്‍വശത്തെ വിജയാനന്ദ സ്കൂള്‍ ഗ്രൗണ്ടിലും എന്‍ജിനീയറിങ് കോളജിന് മുന്‍ഭാഗത്തും നാല്‍ക്കാലിക്കല്‍ എസ്.വി.ജി.വി സ്കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തി. കുഴിക്കാല ഭാഗത്തുനിന്ന് വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും പുന്നംതോട്ടം ക്ഷേത്രപരിസരത്തും പരമൂട്ടില്‍ പടിയിലുള്ള അസംബ്ളി ഹാള്‍ മുറ്റത്തും ആറന്മുള പമ്പിന് സമീപത്തെ സ്വകാര്യ വസ്തുവിലും പാര്‍ക്കിങ് സൗകര്യം ഉണ്ടാകും. ചെങ്ങന്നൂര്‍ ഭാഗത്തുനിന്ന് വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും ആറന്മുള സിവില്‍ സ്റ്റേഷന്‍ ഗ്രൗണ്ടിലും സിവില്‍ സ്റ്റേഷന് എതിര്‍വശത്തെ സ്വകാര്യവസ്തുവിലും പാര്‍ക്ക് ചെയ്യാം. ഇരുചക്രവാഹനങ്ങള്‍ക്ക് ആറന്മുള എന്‍ജീനിയറിങ് കോളജില്‍നിന്ന് കുളമാപ്പുഴിക്കുള്ള റോഡിന്‍െറ ഇരുവശത്ത് പാര്‍ക്ക് ചെയ്യാം. പുല്ലാട്, കുമ്പനാട്, പൂവത്തൂര്‍ ഭാഗത്തുനിന്ന് വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും ചെട്ടിമുക്കില്‍നിന്ന് ഇടത്തേക്ക് കയറി മാര്‍ത്തോമ സ്കൂള്‍ ഗ്രൗണ്ടിലും അതുകഴിഞ്ഞുള്ള സ്വകാര്യഗ്രൗണ്ടിലും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തി. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.