ചിറ്റാര്‍: സ്വകാര്യ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ് നടത്തിയ കാര്‍ണിവലില്‍ ആകാശഊഞ്ഞാലില്‍ (ജെയിന്‍റ് വീല്‍) നിന്ന് വീണ് മരിച്ച അലന്‍െറ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അടൂര്‍ പ്രകാശ് എം.എല്‍.എ ആവശ്യപ്പെട്ടു. അലന്‍െറ സഹോദരി ഗുരുതര പരിക്കോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രിയങ്കയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ചിറ്റാര്‍ കൂത്താട്ടുകുളത്തിനു സമീപത്തുള്ള അപകടസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈസന്‍സ് കൊടുക്കാത്ത കാര്‍ണിവല്‍ പരിപാടിയില്‍നിന്ന് പഞ്ചായത്തിന് ഒഴിഞ്ഞുമാറാനാകില്ളെന്നും എം.എല്‍.എ പറഞ്ഞു. അനധികൃതമായി അനുമതി കൊടുത്തവരെ നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓണനാളുകളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഇത്തരം മേളകള്‍ അനുമതിയില്ലാതെയും സുരക്ഷിതത്വം ഇല്ലാതെയും നടക്കുന്നുണ്ടെന്നും അതിനെല്ലാം നിയന്ത്രണം ആവശ്യമാണെന്നും എം.എല്‍എ പറഞ്ഞു. അലന്‍െറ വീട്ടില്‍ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. എ. ബഷീര്‍, റോബിച്ചന്‍, ഇ.കെ. പ്രകാശ്, എം.ആര്‍. ശ്രീധരന്‍, റിങ്കു ചെറിയാന്‍, മറിയാമ്മ ചെറിയാന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.