പൊലീസ് തല്ലിക്കെടുത്തിയ ജനകീയ നേതാവ്

പത്തനംതിട്ട: ജില്ലയുടെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ജനകീയനായ നേതാവായിരുന്നു എന്നും ഇന്ദുചൂഡന്‍. ആര്‍ക്കു മുന്നിലും തലകുനിക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്. പ്രവര്‍ത്തകര്‍ സ്നേഹത്തോടെ അദ്ദേഹത്തെ ചൂഡന്‍ ചേട്ടന്‍ എന്നു വിളിച്ചിരുന്നു. ഏതു രാത്രിയില്‍ വിളിച്ചാലും സാധാരണക്കാരന്‍െറ ന്യായമായ ഏതു പ്രശ്നത്തിന് ഓടിയത്തെിയിരുന്നു. അതുകൊണ്ടുതന്നെ സംസ്ഥാന നേതാക്കള്‍ക്കിടയിലും ഇന്ദുചൂഡന്‍ ശ്രദ്ധേയനായി. പാര്‍ട്ടി ജീവനും ജീവിതവുമായി കണ്ടാണ് ഇന്ദുചൂഡന്‍ വളര്‍ന്നത്. പിതാവ് രാഘവന്‍ നായരുടെ രാഷ്ട്രീയപ്രവര്‍ത്തനമാണ് മകന്‍ ഇന്ദുചൂഡനെയും രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിച്ചത്. പഠനകാലയളവില്‍ത്തന്നെ കെ.എസ്.യുവില്‍ സജീവമായി. പൊലീസിന്‍െറ ക്രൂരമായ പീഡനങ്ങള്‍ നിരവധി തവണ ഏറ്റുവാങ്ങി. ഇ.കെ. നായനാരുടെ ഭരണകാലത്ത് കൊല്ലം, കോട്ടയം ഡി.സി.സി ഓഫിസുകള്‍ക്ക് നേരെ സി.പി.എം ആക്രമണം ഉണ്ടായപ്പോള്‍ സംസ്ഥാന വ്യാപകമായി കെ.എസ്.യു പ്രതിഷേധം നടന്നു. പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനുനേരെ നടന്ന പൊലീസ് അക്രമത്തിലാണ് ഇന്ദുചൂഡന് ആദ്യമായി മര്‍ദനമേല്‍ക്കുന്നത്. 1997ല്‍ വീണ്ടും പൊലീസിന്‍െറ ക്രൂരമര്‍ദനമേല്‍ക്കേണ്ടി വന്നത് ഇന്ദുചൂഡനെ ശാരീരികമായി തളര്‍ത്തി. എസ്.എസ്.എല്‍.സി പരീക്ഷാകാലത്ത് വൈദ്യുതി മുടക്കം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ സമരം ചെയ്ത ഉമ്മന്‍ ചാണ്ടിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ കേരളം ഒട്ടാകെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അടൂര്‍ ആര്‍.ഡി.ഒ ഓഫിസ് പടിക്കല്‍ നടത്തിയ സമരത്തിനുനേരെയും പൊലീസ് ആക്രമണം ഉണ്ടായി. അക്കാലയളവില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റായിരുന്ന ഇന്ദുചൂഡനെ പൊലീസ് തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. പൊലീസ്് തല്ലുമെന്ന സൂചന ഉണ്ടായിട്ടും അതൊന്നും മുഖവിലക്കെടുക്കാന്‍ അദ്ദേഹം തയാറായില്ല. ചോരയില്‍ കുളിച്ച് കിടക്കുമ്പോഴും മര്‍ദനം തുടര്‍ന്നു. ഇതിനിടെ പ്രവര്‍ത്തകര്‍ ചിതറി ഓടി. കുഴഞ്ഞുവീണ അദ്ദേഹത്തെ അടൂര്‍ ജനറല്‍ ആശുപത്രിയിലത്തെിച്ചു. പൊലീസിനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയതോടെ പൊലീസ് വീണ്ടും ലാത്തി വീശി. ആക്രമണം ആശുപത്രിക്കുള്ളിലേക്കും വ്യാപിച്ചതോടെ ഇന്ദുചൂഡനെ വീണ്ടും പൊലീസ് മര്‍ദിച്ചു. ഇതത്തേുടര്‍ന്ന് ശാരീരികമായി അവശനായ ഇദ്ദേഹത്തിന് നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. അവശതകള്‍ക്കിടയിലും ജില്ലയിലെ പ്രധാന പരിപാടികളിലെല്ലാം ആ സാന്നിധ്യം നിറഞ്ഞുനിന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.