വടശ്ശേരിക്കര: പ്രതിപക്ഷ നേതാക്കള്‍ മാറി വന്നിട്ടും ചെമ്പന്മുടിമലയില്‍ വെടിയൊച്ച നിലക്കുന്നില്ല. പാറമടവിരുദ്ധ അതിജീവനസമരം നടക്കുന്ന ചെമ്പന്മുടിമല സന്ദര്‍ശിക്കുകയും ഇനിയും ഒരുതരി പാറപോലും ഖനനം ചെയ്യാന്‍ അനുവദിക്കില്ളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയും ചെയ്തതിന്‍െറ തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ചയും ചെമ്പന്മുടിമലയിലെ വിവാദമായ മണിമലത്തേ് പാറമടയില്‍ രാവിലെ 10നും വൈകീട്ട് നാലിനും ഉഗ്രസ്ഫോടനം നടത്തി പാറപൊട്ടിച്ചതായാണ് സമരസമിതി പ്രവര്‍ത്തകരും നാട്ടുകാരും പറയുന്നത്. പതിവിനു വിപരീതമായി സൈറണ്‍ മുഴക്കിയശേഷമാണ് പാറ പൊട്ടിച്ചതെന്ന് പറയുന്നു. മൂന്നരവര്‍ഷം മുമ്പ് ചെമ്പന്മുടിയിലെ മണിമലത്തേ്, കാവുങ്കല്‍ പാറമടകള്‍ നാട്ടുകാര്‍ അടച്ചുപൂട്ടി ചെറുത്തുനില്‍പ് സമരം ആരംഭിച്ചശേഷം രാഷ്ട്രീയ സാംസ്കാരിക പാരിസ്ഥിതിക രംഗത്തെ പ്രമുഖര്‍ ചെമ്പന്മുടിമലയിലത്തെി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. രണ്ടരവര്‍ഷം മുമ്പ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ചെമ്പന്മുടിമലയിലത്തെി ക്വാറികള്‍ സന്ദര്‍ശിക്കുകയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും സമരത്തിന്‍െറ മുന്നണിപ്പോരാളിയായി ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. അന്ന് രമേശ് ചെന്നിത്തല നയിക്കുന്ന ഭരണപക്ഷം സമരത്തോട് നനുത്ത സമീപനം സ്വീകരിക്കുകയും പാറമടലോബിയെ സഹായിക്കുന്നതായി വിമര്‍ശം ഉയരുകയും ചെയ്തിരുന്നു. എന്നാല്‍, രാഷ്ട്രീയ കാലാവസ്ഥ മാറിയതോടെ ജനങ്ങള്‍ അടച്ചുപൂട്ടിയ ചെമ്പന്മുടിയിലെ പാറമടകളിലൊന്നിന് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തു. ഇതോടെ രണ്ടാം ചെമ്പന്മുടിസമരം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ചെന്നിത്തല ചെമ്പന്മുടി സന്ദര്‍ശിച്ചത്. പ്രഖ്യാപനം ലംഘിക്കപ്പെട്ടതോടെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കുമുകളില്‍ ചെമ്പന്മുടിയെ ലക്ഷ്യം വെക്കുന്നതാരെന്ന ചോദ്യത്തിലാണ് പ്രദേശവാസികള്‍. ഇതിനിടെ വിഷയം ചര്‍ച്ചചെയ്യാന്‍ കലക്ടര്‍ സമരസമിതി നേതാക്കളെ ക്ഷണിച്ച് അറിയിപ്പുകൊടുത്തു. ഏഴിന് പത്തനംതിട്ട കലക്ടറേറ്റില്‍ നടക്കുന്ന ചര്‍ച്ച ജില്ലയുടെ പാരിസ്ഥിതിക ഭാവി നിര്‍ണയിക്കുന്നതാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി നേതാവ് എം.ജി. സന്തോഷ്കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.