അടൂര്‍: നഗരത്തില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ടയര്‍കട ഉടമ മതില്‍കെട്ടി കൈയേറിയതിനെതിരെ നടപടിയില്ല. മൂന്ന് സെന്‍റ് സ്ഥലം കൈയേറിയതായി പരാതി ഉയര്‍ന്നപ്പോള്‍ താലൂക്ക് സര്‍വേയറുടെ റിപ്പോര്‍ട്ടില്‍ അത് 24 ചതുരശ്ര മീറ്റര്‍ സ്ഥലമായി കുറഞ്ഞു. അടൂര്‍ നെല്ലിമൂട്ടില്‍പടി ബൈപാസ് തുടങ്ങുന്നതിന് സമീപം അടൂര്‍ വില്ളേജിലെ ബ്ളോക് നമ്പര്‍ ഒമ്പതില്‍ സര്‍വേ 510-3ല്‍പെട്ട 37.90 ആര്‍ പുരയിടത്തിനോടു ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമിയാണ് ചെറുകിട ജലസേചനവകുപ്പ് ഡി ആറിനു മുകളില്‍ ഭിത്തിനിര്‍മിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടൂര്‍ വില്ളേജ് ഓഫിസര്‍ 2015 ഡിസംബര്‍ രണ്ടിന് ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ആര്‍.ഡി.ഒയുടെ നിര്‍ദേശപ്രകാരം കൈയേറിയ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തുകയായിരുന്നു.ഇതിനിടെ ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് കാണിച്ച് നഗരസഭ ടയര്‍കട ഉടമക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇത് വകവെക്കാതെയാണ് ഭൂമി കൈയേറിയത്. താലൂക്ക് സര്‍വേയര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ അടൂര്‍ വലിയതോടിനോട് ചേര്‍ന്നുള്ള മൂന്ന് സെന്‍റ് സര്‍ക്കാര്‍ ഭൂമി കൈയേറിയതായി കണ്ടത്തെിയിരുന്നതായാണ് പറഞ്ഞിരുന്നത്. 2015 ഡിസംബറില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തിയെങ്കിലും 2016 ജൂലൈയിലാണ് സര്‍വേയര്‍ ആര്‍.ഡി.ഒക്കും ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയത്. ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ താലൂക്ക് സര്‍വേയര്‍ എടുത്ത സമയം ഏകദേശം ആറ് മാസമാണ്. ഭൂമി അളന്ന സമയത്ത് മൂന്ന് സെന്‍േറാളം പുറമ്പോക്ക് ഭൂമി കണ്ടത്തെിയത് പരസ്യമായ രഹസ്യമാണ്. എന്നാല്‍, സര്‍വേയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ മൂന്ന് സെന്‍റ് എന്നത് 24 ചതുരശ്രമീറ്റര്‍ ആയി. സര്‍ക്കാര്‍ ഭൂമികൈയേറ്റത്തെ സംബന്ധിച്ച് ചിലര്‍ വിവരാവകാശം നല്‍കി. അവരെയും സ്വാധീനിക്കാന്‍ ടയര്‍കട ഉടമ ശ്രമം നടത്തിയതായി പറയുന്നു. 2016 മേയ് 28ന് കടമ്പനാട് സ്വദേശി നല്‍കിയ വിവരാവകാശ അപേക്ഷയിന്മേല്‍ താലൂക്ക് ഓഫിസ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്‍കിയ മറുപടിയില്‍ 24 ചതുരശ്ര മീറ്റര്‍ കൈയേറിയെന്നും ചെറുകിട ജലസേചന വകുപ്പാണ് ഇതിനെതിരെ നടപടി എടുക്കേണ്ടതെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഈ സംഭവത്തില്‍ ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും കണ്ണടച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.