റാന്നി: ഇടമുറി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ അധ്യാപക ദിനാചരണം കുട്ടികള്‍ക്കു വേറിട്ട അനുഭവമായി. വിരമിച്ച 80 വയസ്സുകാരനായ സി.കെ. ഗോപാലന്‍ സാറിനെയാണ് കുട്ടികളും അധ്യാപകരും വീട്ടില്‍ചെന്ന് ആദരിച്ചത്. ഇരട്ട സഹോദരിമാരായ അഞ്ജലിയും അര്‍ച്ചനയും ചേര്‍ന്ന് പൊന്നാടയണിയിച്ചു. ഹെഡ്മാസ്റ്റര്‍ സനല്‍ കുമാര്‍, അധ്യാപകരായ ഷാജി എ. സലാം, ആര്‍. രാജു, സി.പി. സുനില്‍ തോമ്പിക്കണ്ടം, പ്രീമിയര്‍ ക്ളബ് സെക്രട്ടറി പി.എ. രാജന്‍ എന്നിവര്‍ സംസാരിച്ചു. ഗുരുശിഷ്യ ബന്ധത്തിന്‍െറ ഭൂതകാലത്തെ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.1961ല്‍ വയനാട്ടിലെ പനങ്കണ്ടിയില്‍ തുടങ്ങിയ സേവനം മക്കപ്പുഴയിലാണ് 36ാമത്തെ വര്‍ഷം അവസാനിച്ചത്. അനുഭവം ഓര്‍ക്കവെ പലപ്പോഴും അദ്ദേഹത്തിന്‍െറ കണ്ണുനിറയുന്നുണ്ടായിരുന്നു. കുട്ടികള്‍ക്ക് മധുരം നല്‍കിയാണ് സാറും കുടുംബവും കുട്ടികളെയും അധ്യാപകരെയും യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.