ഫെഡറല്‍ ബാങ്ക് ശാഖയില്‍ മോഷണശ്രമം

കോഴഞ്ചേരി: ഫെഡറല്‍ ബാങ്കിന്‍െറ അയിരൂര്‍ കോറ്റാത്തൂര്‍ ശാഖയില്‍ മോഷണ ശ്രമം. ഞായറാഴ്ച രാത്രിയാണ് മോഷ്ടാക്കള്‍ കവര്‍ച്ചക്കായി ബാങ്കില്‍ കയറിയത്. സി.ഐ എസ്. വിദ്യാധരന്‍, എസ്.ഐ പി.ഡി. സലിം, എ.എസ്.ഐമാരായ അജയന്‍ പി.വേലായുധന്‍, അനിരുദ്ധന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബാങ്കിന്‍െറ തെക്കുവശത്തെ ജനാല ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. സ്ട്രോങ് റൂമിന് സമീപമത്തെി ഇതിന്‍െറ വാതിലും ഗ്യാസ് കട്ടറിന് മുറിക്കാന്‍ ശ്രമിച്ചു. ബാങ്കില്‍ സ്ഥാപിച്ചിരുന്ന കാമറകളില്‍ ഒരെണ്ണവും തകര്‍ത്ത് സ്ട്രോങ് റൂമിന്‍െറ കതകിന്‍െറ താഴെ അറ്റത്ത് ഒരാള്‍ക്ക് കടക്കാവുന്നതരത്തില്‍ കുറച്ചുഭാഗം മുറിച്ചെങ്കിലും പൂര്‍ണമാക്കാന്‍ കഴിഞ്ഞില്ല. ബാങ്കിനുള്ളില്‍ മുളകുപൊടി വിതറുകയും ചെയ്തു. കതക് പൊളിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായതിനാലാകാം ശ്രമം പൂര്‍ത്തിയാക്കാതെ മടങ്ങിയതെന്ന് പൊലീസ് സംശയിക്കുന്നു. കോയിപ്രം സ്റ്റേഷനില്‍നിന്നുള്ള രാത്രി പട്രോളിങ് സംഘം 3.30ഓടെ ബാങ്കിന് സമീപം എത്തിയിരുന്നു. ഈസമയം സംശയാസ്പദമായി ഒന്നും കണ്ടിരുന്നില്ല. രാവിലെ എത്തിയ ജീവനക്കാരാണ് മോഷണശ്രമത്തെകുറിച്ച് പൊലീസില്‍ അറിയിച്ചത്. ഉടന്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസത്തെി തെളിവെടുപ്പ് ആരംഭിച്ചു. രണ്ട് നിലകളുള്ള കെട്ടിടത്തിന്‍െറ താഴത്തെ നിലയിലാണ് ബാങ്ക് ശാഖ പ്രവര്‍ത്തിക്കുന്നത്. മുകളിലത്തെ നിലയില്‍ വാടകക്കാരാണ് താമസിക്കുന്നത്. നിലവില്‍ ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.