റാന്നി: പാറമടക്കെതിരെ സമരം നടക്കുന്ന ചെമ്പന്‍മുടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. ഞായറാഴ്ച ഉച്ചക്ക് 1.45ഓടെയാണ് കാവുങ്കല്‍ പാറമടയിലും ക്രഷര്‍ മേഖലയിലുമത്തെിയത്. വീട്ടമ്മമാരും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ദുരിതങ്ങള്‍ പറഞ്ഞു. മലയുടെ മറുഭാഗത്തുള്ള മണിമലത്തേ് പാറമടയിലും എത്തി. കാല്‍നടയായി മലകയറി പ്രദേശത്ത് പാറമടയുടെ ഭീകരാവസ്ഥയും പരിസരവാസികളിലും നാട്ടുകാരിലും ക്രഷര്‍ പാറയുടമകളും സൃഷ്ടിക്കുന്ന ദുരന്തങ്ങളും നേരിട്ടുകണ്ടു. നേരത്തേ മുന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ചെമ്പന്‍മുടിമല സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഉന്നത നേതാവ് ആദ്യമായാണ് സന്ദര്‍ശനം നടത്തുന്നത്. പാറമടകളും ക്രഷറും ഈ മേഖലയില്‍ വിതച്ച ദുരന്തവും കുട്ടികളിലുള്‍പ്പെടെയുണ്ടായ രോഗപീഡകളും കുടിവെള്ള ദൗര്‍ലഭ്യവും പൊടി, ശബ്ദശല്യവും പരിസരം വിഷമയമാക്കുന്നതും വീട്ടമ്മമാര്‍ അദ്ദേഹത്തെ ധരിപ്പിച്ചു. ഒരു കാരണവശാലും ഈ പാറമടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ളെന്നും സമരക്കാര്‍ക്കൊപ്പം എന്നുമുണ്ടാകുമെന്നും ഉറപ്പുനല്‍കിയാണ് രമേശ് ചെന്നിത്തല മടങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച കല്ല് ലോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട് പൊലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തപ്പോള്‍ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനില്‍ വിശന്നുകരഞ്ഞുനിന്ന് പൊലീസ് ബലമായി തള്ളി പുറത്താക്കിയ ബെല്ലാ റോസിയും മാതാവിനൊപ്പം പരാതി പറയാന്‍ മലമുകളില്‍ എത്തിയിരുന്നു. ഇതിനിടെ ചെമ്പന്‍മുടിമല സന്ദര്‍ശിക്കാനത്തെിയ പ്രതിപക്ഷ നേതാവിന് പരാതികൊടുക്കാന്‍ മണിമലത്തേ് പാറമടയുടമ എത്തിയെങ്കിലും സമരസമിതിയുടെയും നാട്ടുകാരുടെയും എതിര്‍പ്പു കാരണം കാണാനോ പരാതി നല്‍കാനോ കഴിഞ്ഞില്ല. ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറി അഡ്വ. പഴകുളം മധു, പ്രഫ. തോമസ് അലക്സ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ്, അഡ്വ. എബ്രഹാം മാത്യു, റിങ്കു ചെറിയാന്‍, ലിജു ജോര്‍ജ്, അഹമ്മദ് ഷാ എന്നിവരും സമരസമിതി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.