കോഴഞ്ചേരിയില്‍ ഫിഷ് മാര്‍ട്ട് നാളെ ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: കോഴഞ്ചേരി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പഞ്ചായത്ത് സ്റ്റേഡിയം ഗ്രൗണ്ടില്‍ ആരംഭിക്കുന്ന മത്സ്യഫെഡിന്‍െറ ഹൈടെക് ഫിഷ്മാര്‍ട്ടിന്‍െറ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. വീണ ജോര്‍ജ് എം.എല്‍.എ അധ്യക്ഷതവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ശ്യാം മോഹന്‍ ആദ്യവില്‍പന നിര്‍വഹിക്കും. മത്സ്യഫെഡിന്‍െറ 29ാമത്തെ ഫിഷ് മാര്‍ട്ടാണ് കോഴഞ്ചേരിയില്‍ ആരംഭിക്കുന്നത്. ജില്ലയിലെ ആദ്യ ഫിഷ് മാര്‍ട്ട് കോന്നിയില്‍ പ്രവര്‍ത്തിക്കുന്നു. നീണ്ടകരയിലെ സംഭരണ കേന്ദ്രത്തില്‍നിന്ന് മത്സ്യം എത്തിക്കുകയാണ് മത്സ്യഫെഡ് ഉദ്ദേശിക്കുന്നത്. മത്സ്യത്തിനു പുറമെ മത്സ്യാധിഷ്ഠിത റെഡി ടു ഈറ്റ് ഉല്‍പന്നങ്ങളും ന്യായവിലയ്ക്ക് ഇവിടെ ലഭിക്കും. രാവിലെ എട്ടു മുതല്‍ വൈകുന്നേരം ഏഴുവരെയും ഞായറാഴ്ചകളില്‍ ഉച്ചവരെയും പ്രവര്‍ത്തിക്കും. വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്ക് ബില്‍ നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.