മല്ലപ്പള്ളി: കുടിവെള്ളത്തിന് വഴിയില്ലാതെ കൊറ്റനാട് പഞ്ചായത്തിലെ ജനങ്ങള്‍ ദുരിതത്തില്‍. മല്ലപ്പള്ളി താലൂക്കിന്‍െറ കിഴക്കന്‍ പഞ്ചായത്തായ കൊറ്റനാട് പഞ്ചായത്തില്‍ മതിയായ ശുദ്ധജല വിതരണ പദ്ധതി ഇല്ല. ജനങ്ങളുടെ കുടിവെള്ളത്തിന് പരിഹാരമായി പൂവത്രക്കുളം ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പമ്പ് ഹൗസ് നോക്കുകുത്തിയായി. പഞ്ചായത്തിന്‍െറ ജലദാരിദ്ര്യം മാറ്റാന്‍ വാട്ടര്‍ അതോറിറ്റി 20 വര്‍ഷം മുമ്പ് 13ാം വാര്‍ഡില്‍ പൂവത്രക്കുളം ജങ്ഷനില്‍ റോഡ് വക്കില്‍ മൂന്ന് ബോര്‍വെല്ലുകള്‍ നിര്‍മിച്ച് പമ്പ് ഹൗസും സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. 30ഓളം വീടുകളിലേക്കും 20 പൊതു ടാപ്പുകളിലൂടെയും വെള്ളമൊഴുകി. പമ്പ് ചെയ്യുന്ന വെള്ളം സംഭരിക്കാനുള്ള വാട്ടര്‍ ടാങ്ക് നിര്‍മിക്കാതെയാണ് കുടിവെള്ളം വിതരണം ചെയ്തിരുന്നത്. പമ്പിങ് നടക്കുമ്പോള്‍ മാത്രമായിരുന്നു ഉപഭോക്താക്കള്‍ക്ക് വെള്ളം ലഭ്യമായിരുന്നത്. പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 13 വാര്‍ഡുകളിലായിട്ടായിരുന്നു കുടിവെള്ളം വിതരണം ചെയ്തിരുന്നത്. ടാങ്ക് നിര്‍മിക്കുന്നതിന് വേണ്ട സ്ഥലം മലങ്കോട്ട കുന്നില്‍ ലഭ്യമായിരുന്നെങ്കിലും ടാങ്ക് നിര്‍മിച്ചിരുന്നില്ല. ഇങ്ങനെ ജലസംഭരണമില്ലാതിരുന്നതിനാല്‍ ജനങ്ങള്‍ക്ക് വേണ്ടത്ര കുടിവെള്ളം ലഭ്യമായിരുന്നില്ല. എന്നിട്ടും 15 വര്‍ഷം ഭാഗികമായിട്ടാണെങ്കിലും ജലവിതരണം നടന്നിരുന്നു. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷമായി പമ്പിങ് നിലച്ചിരിക്കുകയാണ്. പമ്പ് ചെയ്തുകൊണ്ടിരുന്ന മോട്ടോര്‍ കേടായത് മാറ്റി പുതിയത് സ്ഥാപിക്കുകയോ പഴയത് അറ്റകുറ്റപ്പണി ചെയ്ത് പുന$പ്രവര്‍ത്തനം നടത്തുന്നതിന് ശ്രമിക്കുകയോ വാട്ടര്‍ അതോറിറ്റി അധികൃതര്‍ ചെയ്തില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തുടര്‍ന്ന് ഏറെക്കാലം ഉപഭോക്താക്കള്‍ വെള്ളം കിട്ടാതെ വെള്ളക്കരം അടച്ചു കൊണ്ടേയിരുന്നു. ക്ഷമ നശിച്ച ഉപഭോക്താക്കള്‍ പിന്നീട് വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ച് രക്ഷനേടി. പക്ഷേ, ഇപ്പോഴും പമ്പ് ഓപറേറ്റര്‍ പമ്പ് ഹൗസിന് വട്ടം കറങ്ങി മാസാമാസം ശമ്പളം വാങ്ങിക്കൊണ്ടിരിക്കുകയാണ്. പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളില്‍ മാത്രം കുടിവെള്ളം ലഭ്യമാകുന്ന പുള്ളോലി ഭാഗത്തുള്ള ചെറിയ പദ്ധതി മാത്രമാണ് പഞ്ചായത്തില്‍ നിലവിലുള്ള ശുദ്ധജല പദ്ധതി. ഇവിടെയും ബോര്‍വെല്‍ നിര്‍മിച്ചാണ് പമ്പ് ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി ഭൂരിഭാഗം പ്രദേശങ്ങളും മലകള്‍ നിറഞ്ഞ പഞ്ചായത്താകയാല്‍ ജലലഭ്യത ഏറെയുള്ള കിണര്‍ കുഴിച്ച് ഏറ്റവും ഉയര്‍ന്ന കുന്നിന്‍ മുകളില്‍ വലിയ ടാങ്കും ട്രീറ്റ്മെന്‍റ് പ്ളാന്‍റും സ്ഥാപിച്ച് ശുദ്ധജല വിതരണം നടത്തേണ്ടത് അനിവാര്യതയാണ്. കഴിഞ്ഞ ഭരണസമിതി ഇതിനുവേണ്ടി വൃന്ദാവനത്തിന് സമീപം മുക്കുഴിയില്‍ ഒരേക്കര്‍ സ്ഥലം കണ്ടത്തെി മുന്നോട്ട് പോയെങ്കിലും ലക്ഷ്യത്തിലത്തെിയില്ല. ഈ അവസരത്തിലാണ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പദ്ധതി തുറക്കാത്ത പെട്ടിക്കടപോലെ നാടിന് നാണക്കേടായി, വാഹനങ്ങള്‍ക്ക് തടസ്സമായി റോഡ് വക്കത്ത് നിലകൊള്ളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.