സര്‍ക്കാറിന്‍െറ ഇടപെടല്‍ വിപണി വില കുറക്കും –മന്ത്രി

പത്തനംതിട്ട: സര്‍ക്കാര്‍ ഇടപെടല്‍ വിപണിയിലെ വില കുറക്കാന്‍ സഹായിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ്. പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ സപൈ്ളകോയുടെ ഓണം-ബലിപെരുന്നാള്‍ ജില്ലാ ഫെയറിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിപണിയിലെ സാധനവില കുറച്ച് ചൂഷണം അവസാനിപ്പിക്കാന്‍ സാധിക്കും. എല്ലാ സാധനങ്ങളും ഫെയറിലൂടെ നല്‍കുകയെന്നതിലുപരി ന്യായവിലയ്ക്ക് നല്‍കുകയെന്നതാണ് പ്രധാന ഉത്തരവാദിത്തം. ഇതിലൂടെ വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്താനാകും. കൃത്രിമ വിലക്കയറ്റം തടയാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീണ ജോര്‍ജ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി ആദ്യവില്‍പന നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ്, ജില്ലാ സപൈ്ള ഓഫിസര്‍ ടി.ടി രഞ്ജിത്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.