റാന്നി: ഇട്ടിയപ്പാറ ടൗണില്‍ അടഞ്ഞുകിടന്ന വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസ് നിരീക്ഷണത്തില്‍. കുപ്രസിദ്ധ മോഷ്ടാവാണെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന സഹായികളും ഉടന്‍ പിടിയിലാകും. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോളജ് റോഡില്‍ ചീങ്കയില്‍ കെ.വി. മാത്യുവിന്‍െറ വീട്ടില്‍ ബുധനാഴ്ച രാത്രിയായിരുന്നു മോഷണം. സ്വര്‍ണാഭരണങ്ങള്‍ അഹരിച്ചതായി സൂചനയുണ്ട്. വിദേശത്തുള്ള മാത്യുവും കുടുംബവും നാട്ടിലത്തെിയശേഷം മാത്രമേ മോഷണം പോയത് എന്താണെന്ന് തിരിച്ചറിയാനാകൂ. ദക്ഷിണാഫ്രിക്കയിലുള്ള ഇവര്‍ ഞായറാഴ്ച നാട്ടിലത്തെും. കഴിഞ്ഞ ജൂലൈയില്‍ നാട്ടിലത്തെിയശേഷം മടങ്ങിയതാണ്. കാര്‍ പോര്‍ച്ച് ഗ്രില്ലിന്‍െറ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍ വരാന്തയിലത്തെി മുന്‍വാതില്‍ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. ഇരുനില വീടിന്‍െറ മുകളില്‍ തിരച്ചില്‍ നടത്തിയിട്ടുണ്ട്. അലമാരയിലെ വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ടനിലയിലാണ്. സി.ഐ എസ്. ന്യൂമാന്‍, എസ്.ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ധരും എത്തിയിരുന്നു. ടാപ്പിങ്ങിനത്തെിയ തൊഴിലാളിയാണ് മോഷണവിവരം ഉടമയെയും പൊലീസിനെയും അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.