പന്തളം: പുതിയകാവ്-തണ്ടാനവിള റോഡ് നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നു. പ്രദേശവാസികള്‍ ദുരിതത്തില്‍. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.78 കോടി വകയിരുത്തിയാണ് നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചത്. പന്തളം ഗവ. ആയുര്‍വേദ ആശുപത്രിക്കു സമീപം പുതിയകാവ് ജങ്ഷന്‍ മുതല്‍ തണ്ടാനവിള വരെയുള്ള 2.5 കി.മീ. റോഡ് 40 മീറ്ററിലാണ് പണിയുന്നത്. മാര്‍ച്ചില്‍ ആരംഭിച്ച നിര്‍മാണപ്രവൃത്തികള്‍ ആറു മാസം പിന്നിട്ടിട്ടും എങ്ങുമത്തെിയിട്ടില്ല. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് മെറ്റല്‍ നിരത്തിയതോടെ കാല്‍നട ദുസ്സഹമായി. ചങ്ങനാശേരി കേന്ദ്രമായ നിര്‍മാണ കമ്പനിയാണ് കരാറുകാര്‍. റോഡിന്‍െറ വശങ്ങളുടെ കല്‍ക്കെട്ടടക്കമുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാതെ റോഡ് പൂര്‍ണമായി അടച്ചത് ദുരിതം ഇരട്ടിയാക്കി. കിലോമീറ്ററുകള്‍ നടന്നാണ് പലരും വീടുകളിലത്തെുന്നത്. രോഗബാധിതരായവരെ ആശുപത്രിയിലത്തെിക്കാന്‍ ആംബുലന്‍സുകള്‍ക്കുപോലും വരാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.