പന്തളം: ഫയര്‍ സ്റ്റേഷന്‍ എന്ന ആഗ്രഹത്തിനു പന്തളത്ത് വീണ്ടും പുതുജീവന്‍ വെക്കുന്നു. 2003ല്‍ പന്തളത്തിന് അനുവദിച്ച ഫയര്‍സ്റ്റേഷനാണ് തീര്‍ഥാടനകാലത്തിനു മുമ്പ് ആരംഭിക്കാന്‍ തീവ്രപരിശ്രമം നടക്കുന്നത്. അനുവദിച്ച് 13 വര്‍ഷം കഴിഞ്ഞിട്ടും അധികൃതരുടെ കടുത്ത അനാസ്ഥമൂലം പന്തളത്തിനു സ്വന്തം ഫയര്‍ സ്റ്റേഷനെന്ന ആഗ്രഹം സഫലീകരിക്കാന്‍ കഴിയാതെ പോകുകയായിരുന്നു. സ്വന്തമായി സ്ഥലമേറ്റെടുത്ത് ഫയര്‍ സ്റ്റേഷന്‍ നിര്‍മിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. പന്തളം വലിയ പാലത്തിനു സമീപമുള്ള പൊതുമരാമത്ത് വകുപ്പുവക സ്ഥലമാണ് വകുപ്പുതല നിര്‍ദേശത്തത്തെുടര്‍ന്ന് ഫയര്‍സ്റ്റേഷന്‍ അടൂര്‍ സ്റ്റേഷന്‍ ഓഫിസര്‍ ടി. ശിവദാസന്‍െറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം ബുധനാഴ്ച പരിശോധന നടത്തിയത്. 40 സെന്‍റ് സ്ഥലമാണ് ഫയര്‍സ്റ്റേഷന്‍ നിര്‍മിക്കാന്‍ ആവശ്യമുള്ളത്. ഇവിടെ പൊതുമരാമത്ത് വകുപ്പ് സ്ഥലം ലഭ്യമാണ്. നിലവില്‍ നാല് കുടുംബങ്ങളാണ് ഇവിടെ താമസക്കാരായുള്ളത്. സ്ഥലം ഏറ്റെടുത്താല്‍ ഈ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടതായി വരും. ഇതിന് നഗരസഭ ആവശ്യമായ സ്ഥലം അനുവദിച്ചു നല്‍കാന്‍ തയാറാണെന്ന് അറിയിച്ചു. പന്തളം നിവാസികളുടെ നിരന്തരആവശ്യമാണ് സ്വന്തമായി ഫയര്‍ സ്റ്റേഷനെന്നത്. ഒരു ഘട്ടത്തില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാന്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും താല്‍ക്കാലിക ഓഫിസും വാഹനം സൂക്ഷിക്കുന്നതിനുള്ള ഷെഡും പണിയാന്‍ ആരംഭിച്ചെങ്കിലും അത് പൂര്‍ത്തിയാക്കാനായില്ല. തറകെട്ടി താല്‍ക്കാലിക ഓഫിസ് നിര്‍മാണം ആരംഭിക്കുമ്പോഴാണ് വകുപ്പുതല ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്തി സ്ഥലം അനുയോജ്യമല്ളെന്ന റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് സ്റ്റേഷന്‍ ആരംഭിക്കാന്‍ നിരവധി നീക്കങ്ങള്‍ നടന്നെങ്കിലും ഒന്നും ഫലപ്രാപ്തിയിലത്തെിയില്ല. തീര്‍ഥാടനകാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഫയര്‍ സ്റ്റേഷന്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ വകുപ്പുതലത്തില്‍ നടപടി ആരംഭിച്ചു. വലിയകോയിക്കല്‍ ക്ഷേത്രത്തിനു സമീപം വാടകക്ക് സ്ഥലം ലഭ്യമാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു. ഇതിനായി കണ്ടത്തെിയിരിക്കുന്ന സ്ഥലത്തിന്‍െറ പരിശോധനയും ഉദ്യോഗസ്ഥ സംഘം നടത്തി. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വകുപ്പുതലത്തില്‍ നടത്തിയ ഇടപെടലാണ് ഇപ്പോള്‍ ഫയര്‍ സ്റ്റേഷന്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ വഴിയൊരുക്കിയത്. നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.കെ. സതി, വൈസ് ചെയര്‍മാന്‍ ഡി. രവീന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍ കെ.ആര്‍. രവി, അയ്യപ്പസേവാസംഘം സെക്രട്ടറി നരേന്ദ്രനാഥന്‍ നായര്‍, വില്ളേജ് ഓഫിസര്‍ സജീവ്, സ്പെഷല്‍ വില്ളേജ് ഓഫിസര്‍ അന്‍വര്‍ഷാ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.