വെട്ടുകേസിലെ പ്രതികള്‍ നാലു വര്‍ഷത്തിനുശേഷം പിടിയില്‍

അടൂര്‍: ലോഡ്ജില്‍ താമസിച്ചവരെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ നാലു വര്‍ഷത്തിനുശേഷം രണ്ടുപേര്‍ പിടിയില്‍. പയ്യനല്ലൂര്‍ രാജേഷ്ഭവനില്‍ വിഷ്ണു(23)വിനെയും സംഭവസമയം പ്രായപൂര്‍ത്തിയാകാതിരുന്ന ഒരാളെയും കൂടിയാണ് പൊലീസ് പിടികൂടിയത്. വിഷ്ണുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച രാവിലെ എട്ടിന് പയ്യനല്ലൂരില്‍നിന്നാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. 2012 ഏപ്രില്‍ എട്ടിന് അടൂര്‍ അപ്സര ലോഡ്ജില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശികളായ അരുണ്‍ ശിവന്‍, സുരേഷ് എന്നിവരെ വെട്ടിയ കേസിലാണ് പിടിയിലായത്. ഒന്നിച്ച് തൊഴില്‍ ചെയ്തു വന്നവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും ആ വിരോധം ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.