ചാരുംമൂട്: അവധിക്ക് നാട്ടിലേക്ക് വരവെ ട്രെയിനില്‍വെച്ച് ഹൃദയാഘാതമുണ്ടായി മരിച്ച സൈനികന്‍ ആദര്‍ശിന് ജന്മനാടിന്‍െറ അന്ത്യാഞ്ജലി. പൂര്‍ണ സൈനിക ബഹുമതികളോടെ ആദര്‍ശിന്‍െറ സംസ്കാരം നടന്നു. പാലമേല്‍ പയ്യനല്ലൂര്‍ ശ്രീരാഗത്തില്‍ പരേതനായ ശശിധരന്‍-പത്മിനിയമ്മ ദമ്പതികളുടെ മകനാണ് ആദര്‍ശ് (31). ജമ്മു കശ്മീരിലെ പൂഞ്ചില്‍ 898 എ.ടി ബറ്റാലിയന്‍ എ.എസ്.സിയിലായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു ഭാര്യ ശ്രീജ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. ശ്രീജയെ ആശുപത്രിയിലാണെന്നറിഞ്ഞ് ആദര്‍ശ് അവധിയെടുത്ത് നാട്ടിലേക്ക് തിരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിന് സമീപംവെച്ചായിരുന്നു ഹൃദയാഘാതമുണ്ടായത്. സഹയാത്രികനായിരുന്ന കാവാലം സ്വദേശി സോണി ഉടന്‍ ആദര്‍ശിനെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നാട്ടില്‍ കൊണ്ടുവന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ പയ്യനല്ലൂര്‍ ഗവ. എച്ച്.എസ്.എസില്‍ പൊതുദര്‍ശനത്തിന് വെച്ചു. മകന്‍ അഭിദേവ് ചിതക്ക് തീകൊളുത്തി. ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ വസതിയിലത്തെി ബന്ധുക്കളെ ആശ്വസിച്ചു. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്‍േറാ ആന്‍റണി, എം.എല്‍.എമാരായ ആര്‍. രാജേഷ്, ചിറ്റയം ഗോപകുമാര്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.